ക്യാഷ് അവാർഡിന് അപേക്ഷിക്കാം

 


*ക്യാഷ് അവാർഡിന് അപേക്ഷിക്കാം*

2024-2025 അധ്യയന വർഷത്തിൽ കേരള സിലബസ്സിൽ 10/12 ക്ലാസ് പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും A+/ A1 അഥവാ സി ബി എസ് സി / ഐ സി എസ് സി 10/12 പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും  90 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങിയ എറണാകുളം ജില്ലയിലെ വിമുക്ത ഭടന്മാരുടെ മക്കൾക്ക് ഒറ്റത്തവണ ക്യാഷ് അവാർഡിന് അപേക്ഷിക്കാം. അപേക്ഷകൾ 
 www.serviceonline.hovt.in/kerala എന്ന വെബ്സൈറ്റിൽ ഓൺലൈനായി നൽകണം. തുടർ പരിശോധനകൾക്കായി അപേക്ഷകളുടെ പ്രിൻ്റൗട്ടുകൾ അസ്സൽ സർട്ടിഫിറ്റുകൾ സഹിതം ജൂലൈ 20 ന് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0484 2422239

*അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക് ആരംഭിക്കാനൊരുങ്ങി എറണാകുളം മെഡിക്കൽ കോളേജ്*

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിക്കൻ പോക്സ്, ടൈഫോയിഡ്, മസ്തിഷ്ക ജ്വരം, ഫ്ളൂ, മഞ്ഞപ്പിത്തം, ന്യുമോണിയ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ വാക്സിനുകൾക്കായി അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്ക് ആരംഭിക്കാനൊരുങ്ങി എറണാകുളം മെഡിക്കൽ കോളേജ്. 18 വയസിന് മുകളിൽ ഉള്ളവർക്കായി  ജൂലൈ ഏഴു മുതൽ ക്ലിനിക് ആരംഭിക്കും. 

ടിഡി വാക്സിൻ, ടിഡിഎപി വാക്സിൻ, എച്ച്പിവി വാക്സിൻ, വരിസെല്ല വാക്സിൻ, ഇൻഫ്ലുവൻസ വാക്സിൻ, ന്യുമോകോക്ക വാക്സിൻ, ഹെപ്പറ്റൈറ്റിസ് വാക്സിൻ, മെനിംഗോകാക്കൽ വാക്സിൻ, എംഎംആർ, ടൈഫോൾഡ് വാക്സിൻ  എന്നിവയാണ് ആശുപത്രിയിലെ എച്ച്.എൽ.എൽ ഫാർമസിയിൽ ലഭ്യമാകുന്നത്. ഇൻഫ്ലുവൻസ വാക്സിൻ മാർക്കറ്റ് നിരക്കിനേക്കാൾ 52 ശതമാനം കുറവിലും, ന്യുമോകോക്കൽ വാക്സിൻ (Pneumococcal vaccine) മാർക്കറ്റ് നിരക്കിനേക്കാൾ 33 ശതമാനം കുറവിലും എച്ച്.എൽ.എൽ ഫാർമസിയിൽ ലഭ്യമാകുമെന്ന് ഡോ. ഗണേഷ് മോഹൻ എം, മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.

മുതിർന്ന പൗരൻമാർക്കും, വിദേശ രാജ്യങ്ങളിൽ പോകുന്നവർക്കുമാണ് ഈ വാക്സിനുകൾ കൂടുതൽ പ്രയോജനമാകുന്നത്. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിനായിരിക്കും അഡൽറ്റ്സ് ഇമ്മ്യൂണൈസേഷൻ ക്ലിനിക്കിൻ്റെ ചുമതല. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ആയിരിക്കും ക്ലിനിക്കിൻ്റെ പ്രവർത്തനം.


Comment As:

Comment (0)