കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെൻ്റ് കമ്മറ്റിയുടെ അംഗീകാരം
*കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം*
കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. ഏറെ നാളുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം അംഗീകാരം നൽകിയത്.
കുട്ടമ്പുഴ വില്ലേജ് പരിധിയിലെ മൂന്നും ഇരമല്ലൂർ, കീരമ്പാറ, പോത്താനിക്കാട്, കുട്ടമംഗലം, നേര്യമംഗലം വില്ലേജുകളിലെ ഒന്ന് വീതവും പട്ടയ അപേക്ഷകൾക്കാണ് ലാൻഡ് അസൈമെന്റ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമായത്. തുടർനടപടികൾ പൂർത്തിയാക്കി വൈകാതെ തന്നെ അപേക്ഷകർക്ക് പട്ടയം അനുവദിക്കും.
യോഗത്തിൽ ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ എം.അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എം.എസ് എൽദോസ്, മനോജ് ഗോപി, പി.പി ജോയ്, പി.എം സക്കറിയ എന്നിവർ പങ്കെടുത്തു. താലൂക്കിലെ അർഹരായ മുഴുവൻ ആളുകൾക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എം.എൽ.എ പറഞ്ഞു.