ജീവിതശൈലി രോഗനിർണയ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു.
ജീവിതശൈലി രോഗ നിർണയ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു
കൊച്ചി : ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് , മുത്തൂറ്റ് സ്നേഹാശ്രയയുടെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും സഹകരണത്തോടെ ലോറി തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു, കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്‌ഘാടനം ചെയ്തു. ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി അധ്യക്ഷത വഹിച്ചു. സ്നേഹാശ്രയ കോർഡിനേറ്റർ അയ്യപ്പൻ ഡി , അഖിൽ വി നായർ, ശ്യാം കൃഷ്ണ, കെ ഗോപാലകൃഷ്ണൻ, ത്യാഗരാജൻ, ഗോപകുമാർ ജി കുറുപ്പ്, ആൻസൺ ബാബു എന്നിവർ സംസാരിച്ചു. ലിസ് ഇന്ത്യ കൗൺസിലർ അശ്വതി ടി എം ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു . ദൃശ്യ ദിവാകരൻ, തങ്കം രാജഗോപാൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി