അങ്കമാലിയിൽ ‘സമ്മർ ക്യാമ്പ് 2026’ സംഘടിപ്പിക്കുന്നു

  അങ്കമാലി:  അങ്കമാലി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഫെലോഷിപ്പ് പദ്ധതി മുഖേന കുട്ടികൾക്കായി ‘സമ്മർ ക്യാമ്പ് 2026’ സംഘടിപ്പിക്കുന്നു. മേയ് 15, 16 തീയതികളിലായി അങ്കമാലി ഗവ. ജെ.ബി.എസ് സ്കൂളിൽ രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ക്യാമ്പ് നടക്കും.
ചിത്രരചന, ക്ലേ മോഡലിംഗ്, ഒറിഗാമി വർക്ക്‌ഷോപ്പ്, തിയേറ്റർ വർക്ക്‌ഷോപ്പ്, സംഗീത പരിപാടികൾ തുടങ്ങിയ വിവിധ സൃഷ്ടിപരമായ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുട്ടികളുടെ കലാ-സാംസ്‌കാരിക കഴിവുകൾ വളർത്തുന്നതിനും അവരെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിലേക്ക് കൈപിടിച്ചുയർത്തുന്നതിനുമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
കേരള സർക്കാർ സാംസ്‌കാരിക വകുപ്പ്, ഫെലോഷിപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ക്യാമ്പിൽ പങ്കെടുക്കാൻ സംഘാടകർ ക്ഷണിച്ചു.


Comment As:

Comment (0)