കല്ലറക്കൽ ഫൗണ്ടേഷൻ നയിക്കുന്ന വേൾഡ് കപ്പ് കൗണ്ട് ഡൌൺഷോ ജില്ലയിൽ

 

കോട്ടയം.
ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി കല്ലറക്കൽ ഫൗണ്ടേഷനും സ്പർശനം ആർട്സും സംയുക്തമായി നടത്തി വരുന്ന വേൾഡ് കപ്പ്‌ കൗണ്ട് ഡൌൺ ഷോ    മാർച്ച്‌ മൂന്നിന് പാലക്കാട്‌ ടാലെന്റ്സ് അക്കാദമിയിൽ നിന്ന് ആരംഭിച്ച പ്രസ്തുത യാത്ര ജൂൺ 11 ആലുവ യൂ സി കോളേജിലാണ് അവസാനിക്കുന്നത്. പല പ്രമുഖ കലാലയങ്ങൾ, സ്കൂളുകൾ അക്കാദമികളിലൂടെ കടന്നു യാത്ര മുന്നേറുകയാണ്. പാലക്കാട്‌, മലപ്പുറം, തൃശൂർ, കണ്ണൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം തിരുവനന്തപുരം,ഇടുക്കി, പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയും കവർ ചെയ്‌തു യാത്ര തുടരുകയാണ്. ഈ യാത്രയിൽ ഇത് വരെ 100 കണക്കിന് ഫുട്ബോൾ താരങ്ങൾ പങ്കെടുത്തു. അതിലെ ചില പ്രമുഖർ, സി വി പാപ്പച്ചൻ, എം എം ജേക്കബ്, സേവിയർ പൈസ്, ജിജു ജേക്കബ്, മാത്യു വർഗീസ്, ധനേഷ്, കെ വി, സി സി ജേക്കബ് റുഫൈസ് ഡിസുസ മുതലായവരാണ്. 

യാത്ര ഇന്ന് എത്തിയത് ഇടുക്കിജില്ലയിൽ സ്ഥിതി ചെയുന്ന ബോയ്സ് എസ്റ്റേറ്റിൽ  റൺ ചെയുന്ന ഹൈ റേഞ്ച് സ്പോർട്സ് അക്കാദമിയിൽ, മുൻ ജില്ല പഞ്ചായത് പ്രസിഡന്റും, അക്കാദമി രക്ഷാധികാരിയുമായ കെ ടി ബിനു,  കോച്ച്  സന്തോഷ്‌ ജോർജ്, സ്പോർട്സ് കൗൺസിൽ കോച്ച് പൊന്നി ജോസ്, ക്യാമ്പിലെ കുട്ടികളും സ്പോർട്സ് പ്രേമികളായ നാട്ടുകാരും സനിഹിതരായിരുന്നു. ഇന്നത്തെ 
യാത്രയുടെ രണ്ടാം പടാവ് സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ മുണ്ടക്കയം,  
സ്കൂൾ മാനേജർ. .. റവ ഫാദർ മത്തായി മണ്ണൂർവടക്കേതിൽ 
സ്കൂൾ പ്രിൻസിപ്പാൾ: റവ ഫാദർ തോമസ് നാലന്നടിയിൽ 

ശ്രീമതി സിനോബി സോയി 
ശ്രീമതി ഫേബാ കെ ജോയി.
റോബിൻ ചാൾസ് 
ഇവർക്ക് പുറമെ 
സ്ഥലത്തെ രാഷ്ട്രീയ, കായിക, മാധ്യമ മേഖലയിൽ നിന്നുള്ള പല പ്രമുഖരും, കുട്ടികളും പങ്കെടുത്തു. കല്ലറക്കൽ ഫൗണ്ടേഷൻ ഡയറക്ടർ സ്റ്റീഫൻ ആന്റണി കല്ലറക്കൽ നേതൃത്വം നൽകി.


Comment As:

Comment (0)