കിണറ്റിൽ വീണ്കുട്ടിയെ രക്ഷപ്പെടുത്തി.


 അങ്കമാലി:
നെടുമ്പാശ്ശേരി പഞ്ചായത്ത്‌ 7 ആം വാർഡ്‌, ചെറിയ വാപ്പാലശ്ശേരി, ശ്രീ അജിയുടെ മകൻ ഇവാൻ (12) ആണ് കളിക്കുന്നതിനിടെ കിണറ്റിൽ വീണത്. അങ്കമാലി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിപിൻ പി ഡാനിയേൽ കിണറ്റിൽ ഇറങ്ങി കുട്ടിയെ വലയിൽ കയറ്റി മറ്റ് സേനാങ്കങ്ങളുടെ സഹായത്തോടെ കരയ്ക്കെത്തിച്ചു. കുട്ടിക്ക് നിസ്സാര പരിക്ക് മാത്രമേ ഉണ്ടായുള്ളൂ.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിബി MB, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അബീഷ് ഗോപി, അഖിൽ ദാസ്, അജയൻ TS,വിഷ്ണു R, പ്രജിത്, അനന്ദു ഹോം ഗാർഡുമാരായ കണ്ണദാസൻ, PV ഷാജൻ, പ്രതീഷ് എന്നിവരാണ് രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തത്.


Comment As:

Comment (0)