വി.ടി. അവാർഡിന് കൃതികൾ ക്ഷണിക്കുന്നു.


    കിടങ്ങൂർ:  വി.ടി. സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള വി.ടി. അവാർഡിന് (സി.വി. ശ്രീദേവി എന്റോവ്മെന്റ് ) കൃതികൾ ക്ഷണിച്ചു. 2023,24,25 വർഷങ്ങളിൽ ആദ്യ പ തിപ്പായി പ്രസിദ്ധികരിച്ചിട്ടുള്ള ഏതു കൃതിയും അവാർഡിന് പരിഗണിക്കുന്നതാണ്. കൃതികളുടെ മൂന്നു കോപ്പി കെ.എൻ, വിഷ്ണു, സെക്രടറി, വി.ടി. സ്മാരക ട്രസ്റ്റ്, വി.ടി.സ് മാരക നിലയം, കിടങ്ങൂർ, അങ്കമാലി 683572 എന്ന വിലാസത്തിൽ 2026 ജൂൺ 30 നു മുൻപായി ലഭിച്ചിരിക്കണം. ഫോൺ നവർ. 94478 13293.
20000/ രൂപയും പ്രശസ്തിപത്രവും മൊമന്റോയും അടങ്ങുന്നതാണ് അവാർഡ്. ട്രസ്റ്റ് ചുമതലപ്പെടുത്തുന്ന ജഡ്ജസിന്റെ വിധി അന്തിമമായിരിക്കും. ഗ്രന്ഥകർത്താവിനു നേരിട്ടോ പ്രസാധകർക്കോ മറ്റു സുഹൃത്തുക്കൾക്കോ ഗ്രന്ഥങ്ങൾ അയക്കാവുന്നതാണ്.ട്രസ്റ്റിന്റെ വാർഷിക സമ്മളനത്തിൽ അവാർഡ് സമർപ്പിക്കുന്നതാണ്.
പ്രൊഫ.എം. തോമസ് മാത്യു, (ചെയർപേർസൺ, വി.ടി. ട്രസ്റ്റ് )
കെ.എൻ.വിഷ്ണു (സെകട്ടറി, വി.ടി. ട്രസ്റ്റ് )


Comment As:

Comment (0)