ഗോകുലം ദേവീ ക്ഷേത്രം മഹോത്സവം പ്രസാദ ഊട്ട് ചടങ്ങ് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം: വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ സ്ഥിതി ചെയ്യുന്ന ഗോകുലം ദേവീക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദ ഊട്ട് ചടങ്ങ് ക്ഷേത്രത്തിന്റെ മുഖ്യ രക്ഷാധികാരിയും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ശ്രീ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. മഹോത്സവത്തിന്റെ ഭാഗമായി നടന്ന പ്രസാദ ഊട്ട് ചടങ്ങിൽ ആയിരങ്ങൾ പങ്കെടുത്തു. ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ പ്രസാദം ഭക്തർക്ക് വിളമ്പി നൽകി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിൽ
മെയ് 8 വ്യാഴാഴ്ച പൊങ്കാല സമർപ്പണം നടക്കും.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ കെ.കെ. മനോജൻ, ജി.ജ. ഹോസ്പിറ്റൽ എംഡി ഡോ ഷീജാ മനോജൻ, ശബരിമല തന്ത്രി ബ്രഹ്മ ശ്രീ രാജീവ് കണ്ടരര്, സലീഷ് ഗോകുലം, ജിതോഷ് ഗോകുലം, മാന്നാനം സുരേഷ്, ആർ പി ഐ (അത്തേവാല) സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആർ സി രാജീവ് ദാസ്, ഷിബു കിളിമാനൂർ, ശ്രീ ഗോകുലം ഭഗവതി ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.