അങ്കമാലിക്ക് ഒരു പ്രസ്സ് ക്ലബ് യഥാർത്ഥ്യമാകുന്നു.

കറുകുറ്റി: ചിറ്റിനപ്പിള്ളി കോട്ടേജ് കോൺഫ്രറൻസ് ഹാളിൽ ഇന്ന് 5 മണിക്ക് ന്യൂസ് ക്ലബ് അങ്കമാലിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു.
മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴസ് യൂണിയൻ (MJWU) ദേശീയ പ്രസിഡൻ്റ്ും ന്യൂസ് ക്ലബ് അങ്കമാലിയുടെ പ്രസിഡൻ്റുമായ അജിത ജയ് ഷോറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ന്യൂസ് ക്ലബ് അങ്കമാലിയുടെ സെക്രട്ടറിയുമായ സാജു ഏനായി സ്വാഗതം ആശംസിച്ചു. ഉദ്ഘാടനവും ലോഗോ പ്രകാശനവും മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ നിർവ്വഹിച്ചു. കറുകുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് ലതിക ശശിന്ദ്രൻ മുഖ്യാത്ഥിയായിരുന്നു .
 സംസാക്കാരിക സാഹിത്യ സിനിമ മേഖലയിൽ പ്രവർത്തിക്കുകയും 4 പതിറ്റാണ്ടായി മാധ്യമപ്രവർത്തന രംഗത്ത് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന വിൽഫ്രഡ് എച്ച് മുഖ്യപ്രഭാക്ഷണം നടത്തി. ഈ കാലഘട്ടത്തിൽ നവ മാധ്യമങ്ങളുടെ പ്രസക്തിയെ കുറിച്ചു സംസാരിച്ചു. അങ്കമാലി വ്യാപാരി വ്യാവസായി പ്രസിഡൻ്റ് ജോണി കുരിയാക്കോസ് ഗായകനും ആർട്ടിസ്റ്റുമായ രാജീവ് വർമ്മ,ന്യൂസ് ക്ലബ് അങ്കമാലി എക്സ് ക്യൂട്ടിവ് അംഗം സ്റ്റീഫൻ ആൻ്റണി കല്ലറക്കൽ , ബാബുസാനി,ചിറ്റിനപ്പിള്ളി കോട്ടേജ് ഉടമ ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡയമിസ് വാഴക്കാല (അങ്കമാലിയുടെ ശബ്ദം)കൃത്ഞതയും രേഖപ്പെടുത്തി.


Comment As:

Comment (0)