ഷാജൻ സ്കറിയയെ പാതിരാത്രിയിലുള്ള അറസ്റ്റ്, ചെയ്തത് അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്നത്,, MJWU നാഷണൽ പ്രസിഡൻ്റ് അജിതാജയ് ഷോർ

കൊച്ചി: മറുനാടൻ മലയാളി എന്ന ഓൺലൈൻ പത്രത്തിൻ്റെ എഡിറ്റർ ഷാജൻ സ്കറിയയെ പാതിരാത്രി ഉടുമുണ്ട് പോലുമില്ലാതെ അറസ്റ്റ് ചെയ്ത് കൊണ്ട് പോയത് ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ സ്വാതന്ത്ര്യത്തോടുള്ള എതിർപ്പിനപ്പുറം മനുഷ്യാവകാശ ലംഘനവുമാണെന്ന് MJWU, മീഡിയാ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ പ്രസിഡൻ്റ് അജിതാജയ് ഷോർ യൂണിയൻ്റെ അവ യലബിൾ ദേശീയ കമ്മിറ്റി കോർ കമ്മറ്റി യോഗം വിളിച്ചു കൂട്ടി പ്രമേയം അവതരിപ്പിച്ചു., സംസ്ഥാനത്ത് മാധ്യമ രംഗത്ത് വിവിധ സംഘടനകൾ ഉണ്ടെങ്കിലും അവയിൽ പലരും സംസ്ഥാന സർക്കാരിൻ്റെ എന്ത് നിയമ വിരുദ്ധ നടപടികളെയും മുട്ടിലിഴഞ്ഞ് എറാൻ പറയുന്നവരാണ് എന്നാൽ മാധ്യമ സ്വാതന്ത്ര്യത്തിൻ്റെ ഏറ്റവും തീഷ്ണമായ പ്രതി പ്രവർത്തനങ്ങളെ തിരിച്ചറഞ്ഞിട്ടുള്ള ഇടതുപക്ഷ സർക്കാർ തന്നെ മാധ്യമ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്ന നടപടികൾക്ക് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ കൂട്ടു നിൽക്കുകയില്ലെന്നും അതിനെതിരെ എന്ത് വില കൊടുത്ത് മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനു കുടെ നിൽക്കുമെന്നും M JWU, ദേശീയ പ്രസിഡൻ്റ് അജിതാ ജയ് ഷോർ, അവയലബിൾ ദേശീയ കമ്മറ്റിയിൽ പ്രമേയം അവതരിപ്പിച്ചു., മാധ്യമ സ്വാതന്ത്ര്യം, മറുനാടൻ ഷാജനോടൊപ്പം എന്ന വാക്യവും പ്രകടിപ്പിച്ചു


Comment As:

Comment (0)