മൂക്കന്നൂർ " സമന്വയ "സാംസ്കാരിക വേദിയുടെ ആദരവ് 2025 മാധ്യമ പ്രതിഭാ പുരസ്കാരത്തിന് സാജു ഏനായി അർഹനായി
# *മൂക്കന്നൂർ 'സമന്വയ' സാംസ്കാരിക വേദിയുടെ "ആദരവ് -2025 മാധ്യമ പ്രതിഭാ പുരസ്‌കാരം ' സാജു ഏനായിക്ക്
കറുകുറ്റി എടക്കുന്ന് സ്വദേശിയും മൂന്ന് വർഷമായി മൂക്കന്നൂർ- കോക്കുന്ന് നിവാസിയുമാണ്.
1986 - '88 ഹൈസ്കൂൾ കാലഘട്ടം മുതൽ നാല് പതിറ്റാണ്ടായി മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. തുടക്കം പ്രാദേശിക വാർത്തകൾ വിവിധ പത്രങ്ങൾക്ക് എത്തിച്ചു കൊടുത്തും പിന്നീട് ദീപിക & രാഷ്ട്രദീപിക കറുകുറ്റി പ്രാദേശിക ലേഖകനായും ദീർഘകാലം അങ്കമാലി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ രണ്ട് വർഷമായി കലാകൗമുദി അങ്കമാലി - കാലടി ബ്യൂറോ ചീഫാണ്. നേരത്തെ മംഗളം കാലടി ലേഖകനായും അങ്കമാലിയിൽ മലയാളം എക്സ്പ്രസ്, ക്രൈം സ്റ്റോറി, എക്സ്‌ക്ലൂസീവ്, ടെലഗ്രാഫ്, കേരള കൗമുദി & ഫ്ലാഷ്, സായാഹ്ന കൈരളി, മെട്രോവാർത്ത തുടങ്ങി വിവിധ പത്രങ്ങളുടെ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.
എൽ പി, യു പി വിദ്യാഭ്യാസ കാലത്ത് സ്കൂൾ ലീഡറായും ഹൈസ്കൂൾ കാലഘട്ടം മുതൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ആധ്യാത്മിക, ജീവകാരുണ്യ രംഗത്തും സജീവ സാനിധ്യമായിരുന്നു. യുവ കാലഘട്ടത്തിൽ കറുകുറ്റി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതിയംഗം, എടക്കുന്ന് സോഷ്യൽ ഫ്രണ്ട്‌സ് ലൈബ്രറി സെക്രട്ടറി, സി എൽ സി, മനോരമ ബാലജന സഖ്യം, മാതൃഭൂമി സ്റ്റഡി സർക്കിൽ, ദീപിക ബാലജന സഖ്യം, വിവിധ സംവാദ സദസുകൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ദീർഘകാലം അങ്കമാലി പ്രസ്സ് ക്ലബ് മെമ്പറായിരുന്നു ; വിവിധ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. വളരെ ചെറുപ്പത്തിലെ യു ഡി എഫ്, എൽ ഡി എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മുൻ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. ബഹു. അഡ്വ. ജോസ് തെറ്റയിൽ മന്ത്രിയായി ചുമതലയേറ്റപ്പോൾ അദ്ദേഹത്തിന്റെ പ്രാദേശിക പി ആർ ഒ എന്ന നിലയിൽ ഈ രംഗത്ത് ആദ്യകാല ചുമതലയും നിർവഹിച്ചിട്ടുണ്ട്.
നിലവിൽ അങ്കമാലി ന്യൂസ് ക്ലബ് സെക്രട്ടറി, കാലടി പ്രസ്സ് ക്ലബ് ജോയിന്റ് സെക്രട്ടറി, അങ്കമാലി കമ്മ്യൂണിക്കേഷൻസ് - ന്യൂസ്, അഡ്വർടൈ സിംഗ് & പ്ലേയ്സ്മെന്റ് സർവീസസ് എന്നി ങ്ങനെയും പ്രവർത്തിക്കുന്നു.
ഒട്ടേറെ സാമൂഹിക ആവശ്യങ്ങൾക്ക് മുറവിളികൂട്ടി; അങ്ങനെ 'വെറ്റിലപ്പാറ പാലം' ഉൾപ്പടെ നിരവധി ജനകീയ നന്മകൾ സഫലമാക്കാനും അനവധി ശ്രദ്ധേയമായ വാർത്തകൾ കണ്ടെത്താനും അവ ജന മനസുകളിൽ എത്തിക്കാനും നിരവധി സത്വര പ്രശ്ന പരിഹാര നടപടികൾക്ക് ഇടവരുത്താനും തന്റെ തൂലികയുടെ ഇടപെടലുകളിലൂടെ മാധ്യമ പ്രവർത്തന രംഗത്ത് കഴിഞ്ഞിട്ടുണ്ട്.
അങ്കമാലി കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്ന 'വിമോചനസമര രക്തസാക്ഷികളുടെ സ്മരണകൾ' പുതുക്കാനും തനിക്ക് ഉൾപ്പടെ ജന സഹസ്രങ്ങൾക്ക് വിമോചന സമരം: "അങ്കമാലി കല്ലറയിലെ സോദരരെ..." എന്ന തന്റെ രാഷ്ട്രദീപിക സ്പെഷ്യൽ ലേഖനത്തിലൂടെ കഴിഞ്ഞുവെന്നതും എടുത്ത് പറയാം.
കറുകുറ്റിയിൽ എടക്കുന്ന് പുലിക്കല്ല് പ്രദേശത്ത് പഞ്ചായത്ത് മത്സ്യ ബന്ധനത്തിന് ലേലം വിളിച്ചു നൽകിയിരുന്ന, കാലാന്തരത്തിൽ ഒരു തോടായി അവശേഷിച്ച ഒന്നേകാൽ ഏക്കർ പോട്ടച്ചിറ വീണ്ടെടുക്കാനും അതുവഴി കരിപ്പാല ഭാഗത്തേക്ക് റോഡ് നിർമ്മിക്കാനും ഒട്ടേറെ പ്രതിസന്ധികൾ മറിക ടന്നും മുൻകൈ എടുത്തതിന്റെ ജനനന്മ ഇന്നും മനസിന്റെ ഇടനാഴിയിൽ ഓടിയെത്തുന്നു.
നിരവധി ചികിത്സാ സഹായങ്ങൾക്കും ചാരിറ്റി പ്രവർത്തന ങ്ങൾക്കും പത്ര വാർത്തകളിലൂടെ അനേകർക്ക് സഹായ ഹസ്തമായിട്ടുണ്ട്. 'കൊവിഡ്- 2020' കാലത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ വന്നപ്പോൾ അങ്കമാലി ടൗണിൽ സർവ്വരാലും കയ്യൊഴിഞ്ഞ് വളരെ അവശ നിലയിൽ കിടന്നിരുന്ന രണ്ട് മനുഷ്യ ജീവനുകൾക്ക് രക്ഷയേകാൻ നടത്തിയ ജീവൻമരണ പോരാട്ടവും ശ്രദ്ധേയമാണ്. തന്റെ അമ്പതാം ജന്മദിനം പ്രമാണിച്ച് 2021 -ൽ അങ്കമാലി താലൂക്ക് ആശുപത്രിയിൽ അവിടുത്തെ ജീവനക്കാരും കുടുംബാരോഗ്യ, സന്നദ്ധ പ്രവർത്തകരും ഉൾപ്പടെ എഴുപതോളം പേർക്ക് ആദരവും മേമന്റോകളും നൽകാനും അങ്ങനെ വളരെ വേറിട്ട ജന്മദിനവേദി ഒരുക്കാനും കഴിഞ്ഞു വെന്നത് തികച്ചും അവിസ് മരണീയമാണ്.*
*കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കലാകൗമുദി അങ്കമാലി ബ്യൂറോ ഉദ്ഘാടനത്തിനും കറുകുറ്റി, മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് തലത്തിലും ഉൾപ്പടെ 150-ലേറെ പേർക്ക് വ്യത്യസ്ഥ മേഖലകളിലെ മികവിന് ആദരവുകൾ നൽകിയതും ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും നൽകിയ മികവുറ്റ അംഗീകാരവുംഒരിക്കലും വിലമതിക്കാനാകാത്ത പരിഗണയുമാണ്.*
*നടപ്പുവർഷം മെയ് 31-ന് അങ്കമാലി- കാലടി മേഖലയിൽ ഏറ്റവും മികവുറ്റ 30 വ്യക്തി പ്രതിഭകൾക്കും വിവിധ കർമ്മ മണ്ഡലങ്ങളിൽ ശോഭിക്കുന്ന 10 പ്രമുഖ സ്ഥാപനങ്ങൾക്കും ഉൾപ്പടെ 40 ആദരവുകൾ നൽകുന്നതിനുള്ള പ്രയാണത്തിലാണ് . മറ്റു അവാർഡ് മേലകളിൽ നിന്നും വളരെ വ്യത്യസ്തമായി പ്രതിഫലം വാങ്ങാതെയുള്ള ഈ ആദരവ് പരിപാടികൾ ഇതിന്റെ സംഘാടനംകൊണ്ട് തന്നെ അംഗീകാരങ്ങൾ തികച്ചും അർഹത പ്പെട്ടവരിലേക്ക് എത്തിക്കാനും അവരുടെ പ്രവർത്തന മികവിനെ കൂടുതൽ കർമ്മനിരതമാക്കാനും ഇടവരുത്തുന്നു.*
*മാധ്യമ പ്രവർത്തനം സാമ്പത്തിക നേട്ടങ്ങളും അംഗീകാരങ്ങളും തേടിപ്പോകലല്ല; മറിച്ച് ജന മനസുകളിലും പൊതുരംഗത്തും ഇടം പിടിച്ച് സമൂഹനന്മക്കും ആവലാതികൾക്കും പ്രശ്നങ്ങൾക്കും അവഗണനകൾക്കും പൊതുനന്മയ് ക്കും വേണ്ടി തൂലിക ചലിപ്പിക്കുകയും സത്വര പരിഹാര നടപടികളിലേക്ക് വഴിതിരിക്കുകയുമാണെന്ന സത്യം പ്രാവർത്തികമാക്കുക എന്നതാണ്. അത് എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടാലും സധൈര്യം തുടരുക തന്നെയാണ് തന്റെ ജീവിത ലക്ഷ്യമെന്ന ഉറച്ച നിലപാടിലാണ് സാജുവും അദ്ദേഹത്തിൻ്റമാധ്യമ പ്രവർത്തനവും.*



