റോക്കറ്റ് വിക്ഷേപണത്തിന് എത്തി; തെലങ്കാന ഗവർണർ അടിതെറ്റി വീണു, സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷയ്ക്കെത്തി
38
പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജൻ. റോക്കറ്റ് ലോഞ്ച് പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഗവർണർക്ക് അടിതെറ്റിയത്. കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെയാണ് ഗവർണർ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.



