ടാൽറോപിൻ്റെ എട്ടാമത്തെ ടെക്കീസ് പാർക്കിൻ്റെ ശിലാസ്ഥാപനം ദാറുന്നജാത്ത് കോളേജിൽ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു
106
മലപ്പുറം: വണ്ടൂർ നിയോജക മണ്ഡലത്തിലെ ദാറുന്നജാത്ത് കോളേജിൽ ടാൽറോപിൻ്റെ എട്ടാമത്തെ ടെക്കീസ് പാർക്കിൻ്റെ ശിലാസ്ഥാപനം പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ നിർവഹിച്ചു.ടാൽറോപ് സിഇഒ സഫീർ നജുമുദ്ദീൻ ഉൾപെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഓരോ നിയോജകമണ്ഡലത്തിൽനിന്നും തെരഞ്ഞെടുത്ത സ്കൂളിലോ കോളജിലോ ഒരുകോടിയോളം രൂപ മുടക്കി ടെക്കീസ് പാർക്ക് എന്ന പേരിൽ ടാൽറോപ് നിർമിക്കുന്ന Technology & Entrepreneurship ഹബ് ആണ് ഈ ഐടി പാർക്കുകൾ. നിലവിൽ ഏഴ് ഐ.ടി പാർക്കുകളുടെ പ്രവർത്തനം ടാൽറോപ് ആരംഭിച്ചുകഴിഞ്ഞു



