അങ്കമാലിയിൽ 'അറേബ്യൻ ദർബാർ' റെസ്റ്റോറന്റിന് പ്രൗഢമായ തുടക്കം

അങ്കമാലി: അങ്കമാലിയിലെ ഭക്ഷണാസ്വാദകർക്ക് അറേബ്യൻ രുചികളുടെ പുതിയ അനുഭവം സമ്മാനിച്ച് 'അറേബ്യൻ ദർബാർ' റെസ്റ്റോറന്റ് ജീ . ബീ പാലസിൽ പ്രവർത്തനം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ശ്രീ. റോജി എം. ജോൺ ഉദ്ഘാടനം നിർവഹിച്ചു.
അറേബ്യൻ, മലപ്പുറം ശൈലിയിലുള്ള വിഭവങ്ങൾ, മന്തി, അൽഫഹം, ഷവർമ, ചൈനീസ്, ജ്യൂസ്, മോജിറ്റോ, ഫലൂദ തുടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും അൺലിമിറ്റഡ് റൈസ് എന്ന പ്രത്യേക സംവിധാനവും റെസ്റ്റോറന്റിന്റെ പ്രധാന ആകർഷണങ്ങളാണ്. ഉപഭോക്താക്കൾക്കായി ഹോം ഡെലിവറി സേവനവും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടനച്ചടങ്ങിൽ അങ്കമാലി മുനിസിപ്പൽ ചെയർപേഴ്സൺ റീത്താ പോൾ, ജെയ്സൺ മുണ്ടാടൻ, ഏലിയാസ് ബ്രഹ്മരാജ്, വിവിധ വാർഡുകളിലെ കൗൺസിലർമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായ പ്രമുഖർ, സാമൂഹിക-സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. വൻ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങ് ശ്രദ്ധേയമായി.
പുതിയ റെസ്റ്റോറന്റിന് അങ്കമാലിയിലെയും പരിസര പ്രദേശങ്ങളിലെയും ഭക്ഷണപ്രേമികളിൽ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടന ദിനത്തിൽ തന്നെ നൂറുകണക്കിന് ആളുകൾ റെസ്റ്റോറന്റിലെത്തി വിഭവങ്ങൾ ആസ്വദിച്ചു.


Comment As:

Comment (0)