വീട്ടുപറമ്പിലെ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധിക വെന്തുമരിച്ചു

മാവേലിക്കര :
തെക്കേക്കര വരേണിക്കൽ കെ ജെ സദനത്തിൽ സരോജിനിയമ്മ (88) ആണ് മരിച്ചത്. ചൊവ്വ പുലർച്ചെയാണ് സംഭവം.

പതിവുപോലെ പറമ്പിലെ കരിയില തൂത്ത് കൂട്ടിയിടാൻ ഇറങ്ങിയതാണ് സരോജിനിയമ്മ. കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീ പടർന്ന് കരിയില കൂനയിലേക്ക് വീണതാണെന്ന് കരുതുന്നു. സംഭവ സമയം വീട്ടുകാർ ഉറക്കത്തിലായിരുന്നു. രാവിലെ സരോജിനിയമ്മയെ വീട്ടിൽ കാണാതിരുന്നപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടത്.

ഭർത്താവ്: പരേതനായ ഗോവിന്ദപ്പിള്ള. മക്കൾ: പ്രസന്ന, നന്ദിനി. മരുമക്കൾ: പരേതനായ വിക്രമൻ പിള്ള, പവിത്രൻ. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ


Comment As:

Comment (0)