മലയാറ്റൂർ നക്ഷത്ര തടാകത്തിൽ കാർണിവൽ തുടങ്ങാനിരിക്കെ നക്ഷത്ര തടാകം സന്ദർശിക്കാനെത്തിയവർ തടാകത്തിൽ മുങ്ങിമരിച്ചു.
മലയാറ്റൂർ നക്ഷത്ര തടാകത്തിൽ കാർണിവൽ
തുടങ്ങാനിരിക്കെ അപകടമരണം
...................................................മലയാറ്റൂർ നക്ഷത്ര തടാകത്തിൽ കാർ മറിഞ്ഞ് ഇടുക്കി ഉപ്പുതറ സ്വദേശി ശ്രീനിവാസനും മുരിക്കാശ്ശേരി സ്വദേശി ബിനുവും മുങ്ങി മരിച്ചു .മരണപ്പെട്ട രണ്ടുപേരും പെരുമ്പാവൂർ ഗുരുകുലം ആയുർവേദ സെന്ററിലെ ജീവനക്കാരാണെന്ന് പറയപ്പെടുന്നു.
രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായ വീഴ്ചയാണ് ഇവർ മരിക്കാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു..അടിയന്തര രക്ഷാപ്രവർത്തനത്തിന് യാതൊരു മാർഗവും ഇല്ലായിരുന്നു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹങ്ങൾ മുങ്ങിയെടുക്കുകയായിരുന്നു.
120 ഏക്കറോളം വിസ്തൃതിയുള്ള ഈ തടാകത്തിൽ പല സ്ഥലത്തും 25 അടിയിലേറെ താഴചയുള്ളതാണ്. എന്നിട്ടും ഇവിടെ അടിയന്തര രക്ഷാപ്രവർത്തനത്തിന് യാതൊരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്ന് പരിസരവാസികൾ ആരോപിച്ചു. ധാരാളം വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ഇവിടെ ലൈഫ് ഗാർഡ് അടക്കം അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. മാത്രമല്ല ഇപ്പോൾ അപകടം നടന്ന സ്ഥലത്ത് ഉൾപ്പെടെ സ്ഥിരമായി രാത്രികാലങ്ങളിൽ യാതൊരു വിധത്തിലുള്ള വഴിവിളക്കുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഈ പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെ ശല്യവും കൂടാതെ ലഹരി വില്പനക്കാരുടെ കേന്ദ്രവുമാണെന്ന് നാട്ടുകാർ ആരോപിക്കുന്നുഇനിയും മറ്റൊരു അപകടത്തിന് കാത്തുനിൽക്കാതെ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.



