പുതിയ സൈബർ തട്ടിപ്പുമായി നോർത്ത് ഇൻഡ്യൻ ലോബികൾ രംഗത്ത്

സൈബർ മേഖലയിൽ വൻ തട്ടിപ്പുമായി നോർത്തിഡ്യൻ ലോബി രംഗത്തിറങ്ങിയിരിക്കയാണ്  തൃശ്ശൂർ ജില്ലയിൽ ഇരുപതോളം തട്ടിപ്പ് ശ്രമങ്ങളാണ് നടന്നത്.കൊടുങ്ങല്ലൂർ സ്വദേശിയായ ബി.എസ് എന്നിൽ നിന്ന് റിട്ടയർ ചെയ്ത വീട്ടമ്മ അത്ഭുതകരമായാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടത്. അവരുടെ മകൻ്റെ വിവാഹ നിശ്ചയത്തോടനുബന്ധിച്ച് പഴയ ഫർണിച്ചറുകൾ വില്ക്കാൻ ഒഎൽ എക്സ് സൈറ്റിൽ, ഫോട്ടോ ഇട്ടു.നിമിഷങ്ങൾക്കുള്ളിൽ ഇവരുടെ മൊബെയ്ൽ നമ്പറിലേക്ക് ഒരു വിളി വന്നു നോർത്ത് പറവൂരിൽ പഴയ ഫർണിച്ചർ കട നടത്തുന്ന ആളാണ് അവർക്ക് ഫർണിച്ചർ വേണം എന്നു പറഞ്ഞായിരുന്നു വിളിച്ചത്.അവർ ആവശ്യപ്പെട്ട പണം കൊടുക്കാമെന്നും പറഞ്ഞു.ഉടൻ ഗൂഗിൾ പേയിൽ നിന്ന് ഒരു രൂപ വിളിച്ച ആളുടെ എക്കൗണ്ട് നമ്പറിൽ അയക്കാൻ ആവശ്യപ്പെടുന്നു. വിട്ടമ്മ ഒരു സംശയവും തോന്നാതെ ഒരു രൂപ അയക്കുന്നു, ഉടൻ വിട്ടമ്മയുടെ ഫോണിൽ ഒരു സ്കാനർ ചിത്രമയക്കുന്നു. തുടർന്ന് 3000 രൂപ ഉടൻ അയക്കാമെന്നും ഫർണിച്ചർ എടുക്കുമ്പോൾ ബാക്കി തുക നല്കാമെന്നും പറയുന്നു നിമിഷങ്ങൾക്കുള്ളിൽ വിട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും 2000 രൂപ വിളിച്ച ആളിൻ്റെ ഗൂഗിൾ അക്കൗണ്ടിൽ പോയിക്കഴിഞ്ഞിരുന്നു. ഉടൻ ബാങ്ക് മാ യി ബന്ധപ്പെട്ട് ബാക്കി പണം വേറെ അക്കൗണ്ടിലേക്ക് ഉടൻ ട്രാൻ ഫർ ചെയ്തതു കൊണ്ട് പിന്നിട് പണം പോയില്ല, സമാന രിതിയിൽ മറ്റ് പല ജില്ലകളിലും തട്ടിപ്പ് നടന്നതായി സൈബർ പോലിസ് അറിയിക്കുന്നു. വിട് വാടകക്ക് നല്കാനായി കൊല്ലത്തെ ഒരാൾ ഒ.എൽ.എക്സിൽ പരസ്യം നൽകിയിട്ട് നഷ്ടമായത് ഒരു ലക്ഷം രൂപയാണ്.ഉടൻ വിട് ആവശ്യമുണ്ടെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു. അഡ്വാൻസായി 50,000 രൂപ നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഗൂഗിൾ പേ വിവരങ്ങൾ ചോദിച്ചു. അക്കൗണ്ട് നമ്പരും ഐ.എഫ്.എസ്.സി കോഡും ആവശ്യപ്പെട്ടു.തുടർന് ഒരു രൂപ അയക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിട്ടുടമ ഒരു രൂപ അയച്ചു. തുടർന്ന് സംഭവിച്ചത് വിട്ടുടമയുടെ അക്കൗണ്ടിൽ നിന്ന് 50,000 രൂപ നഷ്ടമായി 'വിണ്ടും ഉത്തരേന്ത്യക്കാരൻ വിളിച്ച് അബദ്ധത്തിൽ തൻ്റെ അക്കൗണ്ടിൽ പണം വന്നുവെന്നും ഉടൻ തിരികെ അയക്കാമെന്നും പറഞ്ഞെങ്കിലും പിന്നിട് ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കയാണ്. പണമിടപാടുകളിൽ അതിവജാഗ്രത പാലിക്കണമെന്ന് സൈബർ പോലിസ് അറിയിച്ചു.

റിപ്പോർട്ടർ: ശശി കളരിയേൽ


Comment As:

Comment (0)