ജ​ർ​മ​നി​യി​ലെ ബെ​ർ​ലി​ൻ ചാ​രി​റ്റി ആ​ശു​പ​ത്രി​യി​ൽ സ​ർ​ജ​റി​ക്ക് ശേ​ഷം വി​ശ്ര​മി​ക്കു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌​ചാ​ണ്ടി 17ന് ​കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും

തൊ​ണ്ട​യി​ലെ ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു. 3 ദി​വ​സം വി​ശ്ര​മി​ച്ച ശേ​ഷം മ​ട​ങ്ങി​യാ​ൽ മ​തി​യെ​ന്ന ഡോ​ക്ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​ത്തെ തു​ട​ർ​ന്ന് 17 മാ​ത്ര​മേ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് തി​രി​ക്കൂ.

ഉ​മ്മ​ൻ‌​ചാ​ണ്ടി ഉ​ന്മേ​ഷ​വാ​നാ​ണെ​ന്നും ലേ​സ​ർ ശാ​സ്ത്ര​ക്രി​യ​യാ​യ​തി​നാ​ൽ മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലെ​ന്നും അ​തി​വേ​ഗം അ​ദ്ദേ​ഹം പൂ​ർ​ണ ആ​രോ​ഗ്യ​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​മെ​ന്നും ആ​ശു​പ​ത്രി​യി​ൽ ഒ​പ്പ​മു​ള്ള ബെ​ന്നി ബ​ഹ​നാ​ൻ എം​പി അ​റി​യി​ച്ചു. മ​ക്ക​ളാ​യ മ​റി​യ ഉ​മ്മ​ൻ, അ​ച്ചു ഉ​മ്മ​ൻ, ചാ​ണ്ടി ഉ​മ്മ​ൻ എ​ന്നി​വ​രും ഉ​മ്മ​ൻ​ചാ​ണ്ടി​ക്കൊ​പ്പം ബെ​ർ​ലി​നി​ലു​ണ്ട്. വ്യാ​ഴാ​ഴ്ച​യാ​ണ് ഉ​മ്മ​ൻ​ചാ​ണ്ടി​യെ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.


Comment As:

Comment (0)