അരി കടത്ത് വിവാദത്തിൽ കുടുങ്ങി പോരുവഴി ഗവ.ഹയർ സെക്കന്ററി സ്കൂൾ

ശാസ്താംകോട്ട : ചക്കു വള്ളിയിൽ പ്രവർത്തിക്കുന്ന പോരുവഴി ഗവ.ഹയർ സെ ക്കന്ററി സ്കൂളിൽ കുട്ടികൾ ക്ക് ഉച്ചഭക്ഷണത്തിനായി അനുവദിച്ച അരി കടത്തി യതായി സൂചന. രണ്ടാഴ്ച മുമ്പ് ഏകദേശം 40 ചാക്ക് അരിയാണ് വാഹനത്തിൽ കയറ്റി കടത്തിയത്. മുമ്പും നിരവധി തവണ ഇത്തര ത്തിൽ അരി കടത്തിക്കൊ ണ്ട് പോയിട്ടുള്ളതായും വി വരമുണ്ട്.ഭക്ഷണ വിതരണ ത്തിന് ചാർജുള്ള അധ്യാപി കയാണ് അരി മറിച്ചു വിൽ ക്കുന്നതിന് കുട്ടു നിന്നതെ ന്ന് പറയപ്പെടുന്നു. ഇതി നാൽ ഇവരെ സ്ഥാനത്തു നിന്നും മാറ്റുകയും മറ്റ് നാ ല് അധ്യാപകർക്ക് ചാർജ് കൈമാറുകയും ചെയ്തിട്ടു ണ്ട്. ചക്കുവള്ളിയിലെ സ പ്ലൈകോ സൂപ്പർ മാർക്ക റ്റിൽ നിന്നുമാണ് സ്കൂളിലേക്ക് ആവശ്യമായ അരി എത്തി ക്കുന്നത്. ഇവിടുത്തെ ഒരു താത്ക്കാലിക ജീവനക്കാരൻ ഇടനില നിന്നാണ് അരി കട ത്തിയതെന്നാണ് വിവരം. സ് കൂളിൽ നിന്നും കടത്തിക്കൊ ണ്ട് വരുന്ന അരി അന്യസം സ്ഥാന തൊഴിലാളികൾക്കും പശു ഫാമുകൾക്കുമായി വി റ്റഴിക്കുകയായിരുന്നു പതിവ്. കുട്ടികൾക്ക് ചോറിനൊപ്പം നോൺവെജ് കറികൾ ഉൾപ്പെ ടെ നൽകാനായി ദിവസവും 8000 രൂപ വീതവും സർക്കാ രിൽ നിന്നും ലഭിച്ചിരുന്നു.

എന്നാൽ തട്ടിക്കൂട്ട് ആഹാ രമാണ് ഉച്ചഭക്ഷണമായി കു ട്ടികൾക്ക് നൽകിയിരുന്നത്. ഇ ത്തരത്തിലും വലിയ അഴിമ തിയാണ് അരങ്ങേറിയിട്ടുള്ളത്. ഗുണ നിലവാരമില്ലാത്ത ഭക്ഷ ണം ഇരുനൂറോളം കുട്ടികൾ മാത്രമാണ് കഴിച്ചിരുന്നത്. എ ന്നാൽ ആയിരത്തിലധികം കു ട്ടികൾ കഴിക്കുന്നുവെന്നാണ് രേഖകളിൽ പറയുന്നത്. വി ദ്യാർത്ഥികൾക്ക് നൽകി വരുന്ന പാലും മുട്ടയും പദ്ധതി യിലും വലിയ അഴിമതി നട ന്നിട്ടുള്ളതായി സൂചനയുണ്ട്. മുട്ട ഒന്നിന് 6 രൂപ 10 പൈസ നിരക്കിലാണ് വാങ്ങിയിരുന്നത്. അതിനിടെ ആരോപണ വിധേ യായ അധ്യാപികയുടെമേൽ അരികടത്തിന്റെ പൂർണ ഉത്ത രവാദിത്വം അടിച്ചേല്പിച്ച ശേ ഷം മറ്റ് പലരുടെയും മുഖം രക്ഷിക്കാനുള്ള ശ്രമമാണ് ന ടക്കുന്നതെന്നും ആക്ഷേപമു ണ്ട്. കഴിഞ്ഞ ദിവസം ചേർ ന്ന പിടിഎ എക്സിക്യൂട്ടീവ് ക മ്മിറ്റിയിൽ ആരോപണ വിധേ യായ അധ്യാപികയെ സ്ഥലം മാറ്റി സംരക്ഷിക്കാൻ അധിക്യ തരോട് ആവശ്യപ്പെടാൻ തീരു മാനമെടുത്തതായും അറിയു ന്നു. എന്നാൽ യാഥാർത്ഥ്യം പുറത്തു കൊണ്ട് വരുന്നതിന് പോലീസിലടക്കം പരാതി നൽ കുന്നതിനും അന്വേഷണം ആ വശ്യപ്പെടാനും പിടിഎ തയ്യാ റായിട്ടില്ല. അതിനിടെ 1287 വി ദ്യാർത്ഥികൾ പഠിക്കുന്ന സ്കൂ ളിൽ ആയിരത്തോളം വിദ്യാർത്ഥികൾ ഉച്ച ഭക്ഷണം കഴി ക്കുന്നതായി പ്രഥമാധ്യാപിക ബിന്ദു പറഞ്ഞു. മാസം തോ റും 20 ചാക്ക് അരിവീതമാ ണ് ഉച്ചഭക്ഷണത്തിനായി എ ത്തുന്നത്. ഇതിൽ 17 മുതൽ 18 ചാക്ക് അരി വരെ ഭക്ഷ ണത്തിനായി എടുക്കുമെ ന്നും ബാക്കി വരുന്നവ സ് കൂളിലെ പാവപ്പെട്ട കുട്ടികൾ ക്ക് വിതരണം ചെയ്യുകയാ ണെന്നും അരി കടത്തിയതാ യ ആരോപണം അടിസ്ഥാ നരഹിതമാണെന്നും അവർ വ്യക്തമാക്കി.

സർക്കാർ സ്കൂളിലെ അ രി കടത്ത് പുറത്തറിയാതെ നിസാരവത്ക്കരിക്കാനും കു റ്റക്കാരെ രക്ഷിക്കാനും നട ത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കോൺഗ്ര സ്സ് കുന്നത്തൂർ ബ്ലോക്ക് സെ ക്രട്ടറി വരിക്കോലിൽ ബഷീർ, ശൂരനാട് വടക്ക് മുൻ പഞ്ചാ യത്തംഗം പെരുംകുളം ലെ ത്തീഫ് എന്നിവർ അറിയിച്ചു.


Comment As:

Comment (0)