ഭൂമി വിലക്ക് തരാമെന്ന് പറഞ്ഞ് 11 ലക്ഷം വാങ്ങി കബളിപ്പിച്ചതായി, മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിൽ കേസെടുത്തു
കൊല്ലം: വിലക്ക് ഭൂമി തരാമെന്ന് പറഞ്ഞും നിലവിൽ ചെറിയ ബാധ്യതയുണ്ടെന്നും അത് തീർക്കാൻ മതിയായ തുക വേണമെന്ന് പറഞ്ഞ് ഘട്ടം ഘട്ടമായി 11 ലക്ഷത്തോളം രൂപ വാങ്ങുകയും അത് തിരിച് നൽകാതിരിക്കയും പണം നൽകിയ വ്യക്തിയറിയാതെ മറ്റൊരാൾക്ക് മറിച്ച് വിറ്റതും ബാധ്യതകളുടെ നിജസ്ഥിതി അന്വേഷിക്കാതെ ഭൂമി രജിസ്ട്രർ ചെയ്തു നൽകിയ ഇരവിപുരം രജിസ്ട്രാറുടെ നടപടികളും അന്വേഷിക്കണമെന്നാണ് കബളിപ്പിക്കപ്പെട്ട വ്യവസായി മുഖ്യമന്ത്രിക്ക് നൽകിയ പരാതി, ഇതിൻമേൽ ഇരവിപുരം പോലീസ് ക്രൈം നമ്പർ 1511/2022 ആയി, കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ തെക്കെ വിള ചേരിയിൽ സുരേഷ് നിവാസിൽ രാഘവൻ മകൻ സുരേഷ് ബാബുവിനും ഭാര്യ സിന്ധുവിനും എതിരെയാണ് കൊല്ലത്തെ വ്യവസായി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൻമേൽ ഇരവിപുരം പോലീസ് കേസ് എടുത്തത്. വസ്തു വിൻമേൽ കോടതി വ്യവഹാര തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ബാധ്യത സംബന്ധിച്ച വിഷയങ്ങൾ ഉണ്ടായിട്ടും നിജസ്ഥിതി അന്വേഷിക്കാതെ ഇരവിപുരം രജിസ്ട്രാർ സ്ഥലം ക്രയവിക്രയം ചെയ്തു കൊടുത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്, വ്യവഹാര തർക്കത്തിൽപ്പെട്ട ഈ സ്ഥലം വാങ്ങിയത് സർക്കാർ സർവീസിലുള്ള ഡോക്ടറാണെന്നും, വാങ്ങിയ യഥാർത്ഥ വില രേഖകളിൽ കാണിച്ചിട്ടില്ലെന്നും, വില പ്രകാരമുള്ള, മുദ്രപത്രങ്ങളും സർക്കാരിലേക്ക് ലഭിക്കേണ്ട നികുതിയിലും വെട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും അതിന് കൂട്ടുനിന്ന രജിസ്ട്രാർ, സ്ഥലം വാങ്ങിയ സർക്കാർ ആയുർവേദ ഡോക്ടറും ഭർത്താവും സ്ഥലം ഉടമയായിരുന്ന സുരേഷ് ബാബു, ഭാര്യ സിന്ധു എന്നിവർക്കെതിരെയും അന്വേഷണം നടത്തണമെന്നും ,ഇവർ പരാതിക്കാരനായ വ്യക്തിയെ ഉടമ കബളിപ്പിച്ചതറിഞ്ഞിട്ടും ''അനധികൃത ഇടപാടിന് കൂട്ട് നിന്നതായും പരാതിക്കാരൻ 'മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ട പ്രകാരമാണ്, ഇരവിപുരം പോലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്



