ആറ്റിങ്ങൽ തട്ടികൂട്ട് ബാങ്ക് തട്ടിപ്പിൽ, "സ്വാമി " നാമം വലിച്ചിഴക്കുന്നതിൻ്റെ പിന്നിൽ?
തിരുവനന്തപുരം, :ആറ്റിങ്ങലിൽ കോൺഗ്രസ് നേതാവ് എന്നവകാശപ്പെടുന്ന സുധൻ എന്നയാളും എ ഐ, ഡി, എം, കെ, എന്ന തമിഴ്നാട് പാർട്ടിയുടെ നേതാവ് ആയി നടക്കുന്ന സുരേഷ് എന്നയാളും ചേർന്ന് രൂപം കൊടുത്ത ട്രാവൻകൂർ സാമൂഹ്യക്ഷേമ ബാങ്ക് എന്ന പേരിൽ ഒരു വർഷക്കാലം നടത്തി കൊണ്ടിരുന്ന സഹകരണ തട്ടിക്കുട്ട് ബാങ്കിൽ നിരവധി പേരിൽ നിന്ന് ഡെപ്പോസിറ്റ് എന്ന പേരിൽ വാങ്ങിയ തുകയുമായി മുങ്ങിയതു സംബന്ധിച്ച്, ഗൃഹസ്ഥാശ്രമിയും സാമൂഹ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായി ഇടപെടുന്ന സ്വാമി തപസ്യാനന്ദയെ ഉൾപ്പെടുത്തി വാർത്തകൾക്ക് വേണ്ടി വാർത്തകളെ സൃഷ്ടിച്ച് ഒരു വിഭാഗത്തിൻ്റെ കയ്യടി നേടാൻ കാണിച്ചുകുട്ടുന്ന അപഹാസ്യമായ പ്രവർത്തനങ്ങളെ ഹൈന്ദവ സന്യാസസമൂഹങ്ങൾ ജാഗ്രതയോടെ കാണെണ്ട സമയം അതിക്രമിച്ചിരിക്കയാണ്, ഒരു ജോലി ലഭ്യമാക്കാൻ പരിചയസമ്പന്നനായ തപസ്യാനന്ദയെ സമീപിച്ച ശ്രീ കുട്ടൻ എന്നയാൾക്ക് ബാങ്കിൽ 'ജോലി ഒഴിവുണ്ടെന്ന് പറഞ്ഞ സുരേഷിനെ പരിചയപ്പെടുത്തി കൊടുത്തപ്പോൾ ഡെപ്പോസിറ്റ് തുകയുടെ ആദ്യ ഗഡു തപസ്യാനന്ദയുടെ അക്കൗണ്ടിൽ ശ്രീ കുട്ടൻ നിക്ഷേപിക്കുകയും അപ്പോൾ തന്നെ ആ തുക ബാങ്ക് പ്രസിഡൻ്റിൻ്റെ പേരിലുള്ള അകൗണ്ടിൽ അപ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്തതും ശ്രീക്കുട്ടന് ബോധ്യപ്പെട്ടിട്ടുള്ളതാണ് എന്നാൽ ജോലിക്ക് കയറി ഒരു വർഷത്തോളം ബാങ്കിൽ എന്ത് നടക്കുന്നു എന്ന് ബാങ്ക് മായി ഒരു ബിസിനസ് ബന്ധവുമില്ലാത്ത തപസ്യാനന്ദ അറിയുന്നില്ല എന്നാൽ ബാങ്ക് പ്രസിഡൻ്റും അവിടുത്തെ ജീവനക്കാരും ചേർന്ന് മറ്റ് പലരിൽ നിന്നും ഡിപ്പോസിറ്റ് എന്ന പേരിൽ സമാഹരിച്ച തുകകളിൽ തട്ടിപ്പുകൾ നടന്നപ്പോൾ അത് .തപസ്യാനന്ദയുടെ പേരിൽ ആക്കാൻ ശ്രമിക്കുന്നത് തികച്ചും വാർത്ത പ്രാധാന്യത്തിന് മാത്രമാണ്,, പണം നഷ്ടപ്പെട്ടവർക്ക് വ്യവസ്ഥാപിതമായ നിയമ നടപടികൾ സ്വീകരിക്കാം അതിന് എല്ലാവിധ പിന്തുണയും തപസ്യാനന്ദ നൽകാൻ തയ്യാറാണ് അല്ലാതെ കാവിയുടുത്ത സന്യാസി എന്ന പേരിൽ അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് തപസ്യാനന്ദ പറയുന്നു.



