മല്ലപ്പള്ളിയുടെ മുരുകനും കൂട്ടർക്കും ഈ ഓണം മധുരതരം
മല്ലപ്പള്ളി : കാലങ്ങളായി മല്ലപ്പള്ളിയുടെ പരിചിതമുഖമാണ് തമിഴ് നാട് സ്വദേശി മുരുകൻ.ഇരുപത് വർഷമായി ഇദ്ദേഹം മല്ലപ്പള്ളിയുടെ ഭാഗമായിട്ട്.
വലിയ പാലത്തിലെ കാടു തെളിച്ചും , റോഡ് വശങ്ങൾ വൃത്തിയാക്കിയും , വ്യാപാരികൾക്ക് ശുദ്ധജലം തലച്ചുമടായി എത്തിച്ചു നൽകിയും മല്ലപ്പള്ളി എന്ന ഗ്രാമനന്മയുടെ ഭാഗമാണ് മുരുകൻ.ഇത്തവണ മുരുകൻ ഉൾപ്പെടെയുള്ള പതിനഞ്ചോളം നിരാലംബരും ജീവിത പ്രയാസങ്ങളിൽ വലയുന്നവരുടെയും
ഓണ സദ്യയ്ക്ക് ഏറെ മധുരം ഉണ്ടായിരുന്നു.
മല്ലപ്പള്ളി പ്രസ് ക്ലബ്ബ് ഒരുക്കിയ ഓണാഘോഷം ആരാലും ശ്രദ്ധിക്കാതെ തെരുവിലലയുന്ന പാവങ്ങളെ ചേർത്തു നിർത്തുന്നതു കൂടിയായിരുന്നു.
മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപൊലീത്തയോടൊപ്പമായിരുന്നു മുരുകന്റെയും കൂട്ടരുടെയും ഓണ സദ്യ! .അതിഥികളോട് കുശലം പറഞ്ഞും ഉപ്പേരി വിളമ്പിയും ഓണക്കോടി സമ്മാനിച്ചും തിരുമേനി വേദി ധന്യമാക്കി.



