RTO ഓഫിസുകളുടെ നട്ടെല്ലൊടിക്കാൻ പോലീസ് വിജിലൻസ്, സ്വന്തം വകുപ്പിലെ അഴിമതികൾക്ക് നേരെ കണ്ണടക്കുന്നുവോ?
കൊച്ചി: ഏറ്റവും കൂടുതൽ പൊതു സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വിഭാഗങ്ങളിൽ ഒന്നായ RTO ഓഫിസുകളിൽ അഴിമതിനടക്കുന്നു എന്ന് പാടി നടക്കുന്ന ചില മാധ്യമങ്ങളും, അവരെ പുളകിതരാക്കാൻ സ്വന്തം കണ്ണിലെ കരട് എടുത്തുകളയാൻ ധൈര്യമില്ലാത്തവരും തയ്യാറാകാത്തവരുമായ പോലിസ് വിജിലൻസ് അധികാരികൾ RTO ഉദ്യോഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും സമൂഹമധ്യത്തിൽ അപഹാസ്യരാക്കുന്നത് നിർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണ്, ഒരു പോലീസ് സ്റ്റേഷനിൽ ഒരു പരാതി കിട്ടിയാൽ സേവനാവകാശ നിയമം പരാതിക്കാരന് നിശ്ചിത സമയത്തിനകം പരാതിക്ക് പരിഹാരം കിട്ടിയില്ലെങ്കിൽ ഈ വിജിലൻസ് അതിനെതിരെ എന്തെങ്കിലും നടപടിയെടുക്കുമോ? ഇല്ല കാരണം "അതു താൻ അല്ലയോ, ഈ ഞാനും " എന്നതാണ് അതായത് ഞാനും പോലീസാണ് എന്നതാണ് കാര്യം, ആരോപണമുന്നയിച്ച് അപഹാസ്യം മാത്രം പ്രചരിപ്പിച്ച് കയ്യടി നേടുന്നവർ യഥാർത്ഥ്യങ്ങൾ ബോധപൂർവ്വം മറച്ച് വക്കയാണ് 2008ൽ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻ വകുപ്പ് RT0 വിഭാഗത്തിൻ്റെ ജോലി ഭാരത്തെ കുറിച്ചും നടപ്പിലാക്കേണ്ട പരിഷ്കരണ റിപ്പോർട്ടും സർക്കാരിന് നൽകുകയുണ്ടായി അതനുസരിച്ച് 2008-ൽ തന്നെ ഭരണതലത്തിൽ നാലര ശതമാനം ' ജീവനക്കാരെ അടിയന്തിരമായി നിയമിക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമായ് സൂചിപ്പിച്ചിരുന്നു, കുടാതെ യൂണിഫോംഡ് ജീവനക്കാർ Mv ,AM V, തുടങ്ങിയ വിഭാഗങ്ങളിൽ പതിനൊന്നര ശതമാനത്തിൻ്റെ വർദ്ധതയും അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്, 2008 ന് ശേഷം നിരവധി ഓഫീസുകൾ പല സ്ഥലങ്ങളിലും തുറന്നു കഴിഞ്ഞു. എന്നാൽ ജീവനക്കാരുടെ അംഗബലം പൂർവ്വസ്ഥിതിയിൽ തന്നെ തുടരുന്നു. പ്രഖ്യാപനങ്ങൾ പതിവുപോലെ ഒഴുകി ഒഴുകി അറബിക്കടലിൽ എത്തിച്ചേരുന്നു.പക്ഷെ സ്റ്റാഫ് പാറ്റേൺ പഴയപടി തുടരുന്നു. ആകെ കുറഞ്ഞിരിക്കുന്ന ജോലി ഭാരം നഷ്ടം കൊണ്ട് പൂട്ടി കെട്ടിയ ബസ് ഗതാഗത വ്യവസായത്തിൽ വന്ന കടലാസു ജോലികൾ മാത്രം, മുഖാമുഖമുള്ള ഡ്രൈവിംഗ് ലൈസൻസ് നടപടിക്രമങ്ങളിൽ കുറവ് വന്നിരിക്കാം പക്ഷെ ഓരോ അപേക്ഷകനും സമർപ്പിക്കുന്ന അപേക്ഷകളിലെ ഓരോ വരിയിലും സുചിപ്പിച്ചിരിക്കുന്ന വിവരങ്ങളിൽ വിരലോട് ചേർന്ന മൗസ് ചലിപ്പിക്കണം ആ രേഖകൾ കുറവ് ഉണ്ടെങ്കിൽ വീണ്ടും അപേക്ഷകനെ വിളിപ്പിക്കണം, അതിന് സംഭവിക്കുന്ന കാലതാമസത്തിനും ഉദ്യോഗസ്ഥൻ പഴി കേൾക്കണം ഇതെല്ലാം 10 മണി മുതലുള്ള 5 മണി വരെയുള്ള സമയത്ത് ചെയ്ത് തീർക്കാൻ ഒരിക്കലും സാധിക്കില്ല, അപേക്ഷകന് സേവനാവകാശം അർഹതപ്പെട്ടതാണ് എന്നാൽ ജോലി സമയം കഴിഞ്ഞ് വീട്ടിൽ കുട്ടികളോടും കുടുംബത്തോടും ചിലവഴിക്കേണ്ട സമയത്താണ് പാതിരാത്രി പോലും സ്വന്തം പൈസ മുടക്കി വീട്ടിൽ നെറ്റ് കണക്ഷൻ എടുത്ത് വച്ച് പലരും സ്വന്തം ലാപ് ടോപ്പിൽ തങ്ങളുടെ ജോലി ഭാരം ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുന്നത് 15 വർഷം കഴിഞ്ഞ വാഹനങ്ങളുടെ കടലാസു പണികൾ, ഓടിയും ഓടാതെയും കിടക്കുന്ന വാഹനങ്ങളുടെ നികുതികളും നികുതി കുടിശ്ശികകളും ,ലോണുകളുടെ പേരിൽ ചെയ്തു തീർക്കേണ്ട കാര്യം, ഇതിനിടയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് ഇടങ്ങളിലും ബോധവൽക്കരണ ക്ലാസുകൾ, എന്ന് വേണ്ട നിരവധി സാമൂഹ്യ ഉത്തരവാദിത്വങ്ങൾ നിർവഹിക്കേണ്ടതായRT0 വകുപ്പിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ചില കരുതി കൂട്ടി തയ്യാറാക്കിയ റെയ്ഡ് നാടകങ്ങളിൽ ഡ്രൈവിംഗ് സ്കൂളുകാരുടെ കയ്യിൽ നിന്നും ഏജൻ്റുമാരുടെ കയ്യിൽ നിന്നും കണ്ടെടുക്കുന്നു എന്ന പേരിലുള്ള തുകകളുടെ പേരിലാണ് ഈ വകുപ്പിലെ മൊത്തം ജീവനക്കാർ അവഹേളിക്കപ്പെടുന്നത്, ഈ ജാഗ്രതയായ് മുന്നോട്ട് പോകുന്നവർ മനസിലാക്കേണ്ടത് നിങ്ങൾ വാങ്ങുന്ന ശമ്പളത്തിന് വേണ്ടതായ തുക പോലും നിയമപരമായ് സമാഹരിക്കപ്പെടുന്നത് RTOവിഭാഗത്തിലെ ജീവനക്കാരുടെ പ്രയത്നഫലം കൊണ്ട് കൂടിയാണ്,
റിപ്പോർട്ടർ : അജിത ജയ് ഷോർ



