അങ്കമാലിയിൽ ആർട്ട് ഗ്യാലറി സ്ഥാപിക്കണം. കാര്യവിചാര സദസ് ആവശ്യപ്പെട്ടു.
അങ്കമാലി: ചിത്രകലാരംഗത്തെ വളർച്ചക്കായി അങ്കമാലിയിൽ സ്ഥിരം ആർട്ട് ഗ്യാലറി സ്ഥാപിക്കണമെന്ന് അങ്കമാലി കാര്യവിചാര സദസ്സ് ആവശ്യപ്പെട്ടു . പുന:ർ നിർമ്മാണം നടന്ന്കൊണ്ടിരിക്കുന്ന പഴയ മുനിസ്സിപ്പൽ ഓഫീസ് കെട്ടിടത്തിൽ ഇതിന് സ്ഥലം കണ്ടെത്താൻ മുനിസിപ്പാലിറ്റി തയ്യാറകണമെന്നും ചൂണ്ടിക്കാട്ടി .. ചിത്രകല പാരമ്പര്യവും നവീനതയും എന്ന വിഷയത്തിൽ കാര്യവിചാര സദസ്റ്റ് നടത്തിയ സംവാദം മുനിസ്സിപ്പൽ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വർഗ്ഗീസ് വെമ്പിളിയത്ത് ഉദ്ഘാടനം ചെയ്തു. ചിത്രകാരനും മുനിസിപ്പൽ കൗൺസിലറുമായ കെ ആർ സുബ്രൻ വിഷയാവതരണം നടത്തി . ചെറിയാൻ മാഞ്ഞൂരാൻ അദ്ധ്യക്ഷത വഹിച്ചു
കേരള ചുമർ ചിത്രകലയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിൽ നിന്നും ബഹുമതി നേടിയ സന്ദീപ് സുബ്രഹ്മണ്യനെ കാര്യവിചാര സദസ്സ് പൊന്നാടയണിയിച്ച് ആദരിച്ചു. ഡോ സുരേഷ് മൂക്കന്നൂർ , സാൻജോ പി ജോസഫ് , ജോർജ് സ്റ്റീഫൻ , വിൽഫ്രഡ് എച്ച് , പോളി പഞ്ഞിക്കാരൻ , കെ കെ ജോഷി , എൻ പി അവരാച്ചൻ , ദിലീപ് സുബ്രഹ്മണ്യൻ , റോജിൻ ദേവസ്സി , എം എ സി ഒക്കൽ , എന്നിവർ സംസാരിച്ചു
.
രാഷ്ട്രപതിയിൽ നിന്നും ബഹുമതി നേടിയ ചുമർ ചിത്രകാരൻ സന്ദീപ് സുബ്രഹ്മണ്യനെ അങ്കമാലി കാര്യവിചാര സദസ്സ് പൊന്നാടയണിയിച്ച് ആദരിക്കുന്നു.
കെ കെ ജോഷി ,വിൽഫ്രഡ് എച്ച് , ജോർജ് സ്റ്റീഫൻ , ഡോ സുരേഷ് മൂക്കന്നൂർ , സാൻജോ ജോസഫ് , വർഗ്ഗീസ് വെമ്പിളിയത്ത് ചെറിയാൻ മാഞ്ഞൂരാൻ , കെ ആർ സുബ്രൻ എന്നിവർ വേദിയിൽ



