തൃശ്ശൂർ ജില്ലയിലെ ഗ്രാമങ്ങളുടെ സംസാകാരിക ചരിത്രം രേഖപ്പെടുത്താൻ ചേറൂർ സാഹിതി
തൃശ്ശൂർ: തൃശൂർ ജില്ലയിലെ ഗ്രാമങ്ങളുടെ സാംസ്കാരിക ചരിത്രം രേഖപ്പെടുത്താൻ ചേറൂർ സാഹിതി.
തൃശൂർ ജില്ലയിലെ പ്രധാന ഗ്രാമങ്ങളുടെ സാംസ്കാരിക ചരിത്രം രേഖപ്പെടുത്തുന്ന ബൃഹദ് പദ്ധതിക്ക് ചേറൂർ സാഹിതിയിൽ തുടക്കമായി. പ്രാദേശികമായി പ്രചാരത്തിലുള്ള
ഐതിഹ്യങ്ങൾ,ചരിത്രം, വിസ്മൃതിയിലായ സംഭവങ്ങൾ, സാമൂഹിക മുന്നേറ്റങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവ സംബന്ധിച്ച ലഭ്യമായ വിവരങ്ങൾ വരും തലമുറക്കുവേണ്ടി രേഖപ്പെടുത്തുമെന്ന് തൃശൂർ ലിറ്ററെറി ഫോറം പ്രസിഡൻ്റ് കെ. ഉണ്ണികൃഷ്ണൻ സാഹിതി ചെയർ പേഴ്സൺ ഡോ സരസ്വതി ബാലകൃഷ്ണൻ എന്നിവർ അറിയിച്ചു.
തുടർന്ന് തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ "ഗ്രാമപഥങ്ങൾ- സംസ്കാരത്തിന്റെ ഗ്രാമഭൂമികകൾ" അടാട്ട് ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്ര പ്രഭാഷണ സംവാദ പരിപാടി ഡോ ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.ഉണ്ണികൃഷ്ണൻ അടാട്ട് അദ്ധ്യക്ഷനായ പരിപാടിയിൽ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ
ശശി കളരിയേൽ, മുരളി പുറനാട്ടുകര സുനിത സുകുമാരൻ,എം രഘുനന്ദനൻ എന്നിവർ പങ്കെടുത്തു. തൃശൂർ ലിറ്ററെറി ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ കെ ഉണ്ണികൃഷ്ണൻ, സാഹിതി ചെയർപേഴ്സൺ ഡോ സരസ്വതി ബാലകൃഷ്ണൻ,എം ഡി രത്നമ്മ,മോഹൻദാസ് പാറപ്പുറത്ത്, ഡോ സെബാസ്റ്റ്യൻ ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.



