അയ്യമ്പുഴയിൽ " ഉണർവ് 26" ഗ്രാമീണ ക്യാമ്പിന് തുടക്കം.
അങ്കമാലി: അയ്യമ്പുഴ - ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ ബി.എസ്.ഡബ്ല്യു 2025 ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ‘ഉണർവ് ’26’ ഗ്രാമീണ ക്യാമ്പിന് അയമ്പുഴയിൽ തുടക്കമായി. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് ക്യാമ്പ്.
അയമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റെജി വർഗ്ഗീസ്, വൈസ് പ്രസിഡന്റ് ശ്രീ. എൻ. ജി ശിവാനന്ദൻ, മെമ്പർ ശ്രീ. ബേബി കോട്ടയ്ക്ക, സ്കൂൾ ഓഫ് സോഷ്യൽ വർക്ക് എച്.ഒ.ഡി ശ്രീ. ഡോ. അനീഷ് എം.എസ്., അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിദ്ദരായിരുന്നു.
ഗ്രാമീണ സമൂഹത്തിന്റെ ജീവിത സാഹചര്യങ്ങൾ അടുത്തറിയുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഭവനസന്ദർശനം, സാമൂഹിക പഠനം, ബോധവത്കരണ പരിപാടികൾ, സമൂഹ ഇടപെടൽ, വിവിധ സാമൂഹിക-സാംസ്കാരിക പരിപാടികൾ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. ജനപങ്കാളിത്തത്തിലൂടെ സമൂഹത്തിന്റെ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് സാമൂഹിക വികസനത്തിന് കൂട്ടായ പ്രവർത്തനം പ്രോത്സാഹിപ്പിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.



