ഡിസ്റ്റിൽ മെഗാ ജോബ് ഫെയർ

 

   അങ്കമാലി   :ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയും ഫ്ലോറൻസ് എജുക്കേഷൻ കൺസൾട്ടൻസിയുടെയും ആഭിമുഖ്യത്തിൽ ആലുവ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും നാഷണൽ കരിയർ സർവീസും സഹകരിച്ച്  ഉദ്യോഗ് 25 മെഗാ ജോബ് ഫെയർ ഡിസ്റ്റ് ക്യാമ്പസിൽ വച്ച് നടന്നു. ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ സിന്ധു പി വി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.ജോണി ചാക്കോ മംഗലത്ത് അധ്യക്ഷത വഹിച്ചു. ഡിസ്റ്റ് അധ്യാപകരായ ജോസഫ് പോൾ, ഡോ.ജാസ്മിൻ ബേബി, ഫ്ലോറൻസ് എഡ്യൂക്കേഷൻ കൺസൾട്ടൻസ് ഡയറക്ടർ ഉമേഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. നിപ്പോൺ ടൊയോട്ട, മുത്തൂറ്റ് മൈക്രോ ഫിനാൻസ്, ലാസാ ഐസ് ക്രീംസ് തുടങ്ങി 50ലധികം പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു. ഉദ്യോഗാർത്ഥികൾക്ക് വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താനുള്ള മികച്ച വേദിയായി മെഗാ ജോബ് ഫെയർ.


Comment As:

Comment (0)