ചോറ്റാനിക്കര ക്ഷേത്രാചാരങ്ങൾക്കെതിരെ വ്യാജ പ്രചരണങ്ങൾ വിശ്വാസികളുടെ പ്രതിഷേധം ശക്തമാക്കുന്നു

കൊച്ചി: ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രസിദ്ധിയാർജിച്ച ദേവി ക്ഷേത്രങ്ങളിനൊന്നായ ശ്രീ ചോറ്റാനിക്കര ദേവി ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികളെ ചൂഷണം ചെയ്യുന്ന എന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുകയും ഹൈന്ദവ താത്പര്യങ്ങൾക്ക് എന്നും പ്രാമുഖ്യം നൽക്കുന്നു എന്നവകാശപ്പെടുന്ന പത്ര മാധ്യമങ്ങളിൽ കൂടി തന്നെ തെറ്റായ പ്രചരണങ്ങൾ നടത്തി ക്ഷേത്രത്തിനെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ്, ' ക്ഷേത്രത്തിനെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ആദ്യപടിയാണ് അവിടുത്തെ ആചാരങ്ങളെ കുറിച്ചു മോശം പരാമർശങ്ങളും, അതിൻ്റെ നടത്തിപ്പിനെക്കുറിച്ചുള്ള ആക്ഷേപങ്ങളും ഇത് നടപ്പാക്കാൻ വേണ്ടി ഉപയോഗിക്കന്നതാകട്ടെ എന്നും ഹൈന്ദവ സ്ഥാപനങ്ങളുടെയും ആചാരങ്ങളെയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും കൂടെ നിൽക്കുന്നു എന്നവകാശപ്പെടുന്ന മാധ്യമങ്ങളിലൂടെയാണെന്നുള്ളത് അതിവ ഖേദകരമായ കാര്യമാണെന്നും വിശ്വാസികൾ പറയുന്നു.ഇത്തരം ദുർപ്രചരണങ്ങൾക്ക് പിന്തുണ നൽകി പ്രോത്സാഹിപ്പിക്കുന്നതാകട്ടെ, ഹൈന്ദവ സംരക്ഷണത്തിൻ്റെ മൊത്തക്കച്ചവടക്കാരായ സംഘപരിവാർ സംഘടനകളും എന്നതിൽ ഭക്തർക്ക് പ്രതിഷേധമുണ്ട്, ക്ഷേത്രവുമായും ക്ഷേത്ര നടത്തിപ്പുമായി യാതൊരു വിധ ബന്ധവുമില്ലാത്തവരാണ് ക്ഷേത്ര വിശ്വാസികൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന പ്രചരണങ്ങൾ നടത്തുന്നത് ,ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കും പരിവാർ സംഘടനകൾക്കുമെതിരെ ശക്തമായ പ്രതിഷേധ മറിയിക്കാൻ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ഭക്തർ ഒരു കൂട്ടായ്മക്ക് രുപം കൊടുക്കുകയാണ് പ്രതിഷേധങ്ങൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്


Comment As:

Comment (0)