മൂക്കന്നൂർ സ്വാശ്രയ കർഷക സമിതി (VFPCK) യുടെ 24-ാം വാർഷിക പൊതുയോഗം സ്വാശ്രയ കർഷക സമിതി വിപണി ഹാളിൽ ചേർന്നു.

 

അങ്കമാലി: -മുക്കന്നൂർ സ്വാശ്രയ കർഷക സമിതി (VFPCK) യുടെ 24-ാം വാർഷിക പൊതുയോഗം സ്വാശ്രയ കർഷക സമിതി വിപണി ഹാളിൽ ചേർന്നു.
സമിതി പ്രസിഡണ്ട് എൻ വി ജോസ് അദ്ധ്യക്ഷത വഹിച്ച കർഷക പൊതുയോഗം, VFPCK എറണാകുളം ജില്ലാ മാനേജർ മഞ്ജു ഷാ എസ്സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് CPവർഗ്ഗീസ്സ് ചിറ്റി നപ്പിള്ളി സ്വാഗതം പറഞ്ഞു.VFCK മാർക്കറ്റിംഗ് വിഭാഗം ചുമതക്കാരായ - PV പ്രേമ, D സുലേഖ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.KSജയിംസ് നന്ദി പറഞ്ഞു.

വാർഷിക പൊതുയോഗ നോട്ടീസ് സമിതി സെക്രട്ടറി സവിത ജിതേഷ് റിക്കാർഡാക്കി.

2024-25 സാമ്പത്തിക വർഷത്തെ പ്രവർത്ത റിപ്പോർട്ട് സമിതി പ്രസിഡണ്ട് NV ജോസ് അവതരിപ്പിച്ചു.392 പേർ സമിതിയിൽ അംഗങ്ങളാണ്.അതിൽ ഒരു വർഷം 15000/- (പതിനയ്യായിരം ) രൂപയിലധികം രൂപയിലധികം വില വിറ്റ് വരവ് ടാർജറ്റ് തികച്ച 119 കർഷകരാണ് പൊതുയോഗത്തിൽ പങ്കെടുക്കാനർഹത നേടിയത്.പൊതുയോഗവർഷ ത്തിൽ സമതി വിപണി കർഷകരിൽ നിന്ന് 357.81 ടൺ വിവിധ ഉല്പന്നങ്ങൾ ശേഖരിക്കുകയും, അവ
1,38,82,106/- രൂപയ്ക്ക് വിറ്റഴിച്ചതായും റിപ്പോർട്ടിൽ പറഞ്ഞു.

സമിതിക്ക് ഇപ്പോൾ 8, 93,704/- രൂപ സ്ഥിര നിക്ഷേപമുണ്ട്.

ആഴ്ചയിൽ രണ്ട് ദിവസം വിപണി ചന്ത നടക്കുന്നു .തിങ്കൾ, വ്യാഴം ദിവസങ്ങളിൽ .

സമിതി കൈവശം 74,589/- രൂപയും ബാങ്കിൽ സ്ഥിര നിക്ഷേപം കൂടാതെ 2, 34,047/- നീയിരിപ്പുമുണ്ട്.

പൊതുയോഗത്തിൽ,
മികച്ച കർഷകരായ - TK ഷാജി, VOവർഗ്ഗീസ്,KP ഷാജി, പ്രിൻസി ഷാജി, എന്നിവരെ VFPCK ജില്ലാ മാർക്കറ്റിംഗ് മാനേജർ ആദരിച്ചു.

SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടി കർഷകരുടെ മക്കളായ,
ഐറിൻ വിത്സൻ - +2,
ജോൺ തോമസ്സ്-+2,
എൽബിൻഎൽദോ - SSLC,
എന്നീ വിദ്യാർത്ഥികളെയും ആദരിച്ചു.

അടുത്ത വർഷം ജൂബിലി (25) വിവിധ പരിപാടികളോടെ വിപുലമായ് നടത്താൻ തീരുമാനമെടുത്തു.

NV ജോസ്- പ്രസിഡണ്ട്,
CPവർഗ്ഗീസ് - വൈസ് പ്രസിഡണ്ട്,
എയ്ഞ്ചൽ Pചെറിയാൻ - ട്രഷറർ,
സവിത ജിതേഷ് - സെക്രട്ടറി,
കമ്മറ്റിയംഗങ്ങൾ -
PS എൽദോ,
MV പോളി,
CM ഡേവീസ്,
VK ബേബി,
K Vജോയി,
KJസ്റ്റീഫൻ,
V0 വർഗ്ഗീസ്,
KAപൗലോസ്,
എന്നിവരടങ്ങുന്നു ഭരണ സമിതിയാണ് നേതൃത്വം നൽകുന്നത്.

സമിതിയുടെ കീഴിൽ മൂക്കന്നൂർ, കറുകുറ്റി ഗ്രാമപഞ്ചായത്തുകളിയായ് 11 കർഷക ഗ്രൂപ്പുകളാണുള്ളത്. സമിതിയുടെ പ്രവർത്തനം മാതൃകാ പരമാണ്


Comment As:

Comment (0)