പേഴക്കാപ്പിള്ളി ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ ടാഫിക് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.

 

 

പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു* 

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ട്രാഫിക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുവാറ്റുപുഴ ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടർ കെ. പി സിദ്ധിഖ് പരിപാടി ഉദ്ഘാടനം ചെയ്ത് ക്ലാസ്സ്‌ നയിച്ചു. 

ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ആരോഗ്യ കായിക വിദ്യാഭ്യാസം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ ഒരു മണിക്കൂർ നീണ്ട ക്ലാസുകൾ നടന്ന് വരികയാണ്. 

സ്കൂൾ പി ടി എ പ്രസിഡന്റ് ഹസീന എം എസ് പരിപാടിയിൽ അധ്യക്ഷയായി. സ്കൂൾ ഹെഡ് മിസ്ട്രസ് സഫീന എ. പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ റഹ്മത്ത് പി എം, സബിത പി ഇ, പ്രതാപ് കുമാർ ടി. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


Comment As:

Comment (0)