എൽഡിഎഫ് സർക്കാരിൻ്റെ തുടർഭരണത്തിനുള്ള ചവിട്ടുപടിയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
നിലമ്പൂർ : എല്‍ഡിഎഫ് പോരാട്ടം എല്ലാ ഇടതുപക്ഷവിരുദ്ധ ശക്തികള്‍ക്കും എതിരെയാണെന്നും യുഡിഎഫ് എല്ലാ വര്‍ഗീയ ശക്തികളുമായി വോട്ടിന് വേണ്ടി മുന്നോട്ട് പോകുന്നുവെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ചേർന്ന യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന നേതൃസംഗമം ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡന്റും ബഹു. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രിയുമായ ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി.
ഈ തിരഞ്ഞെടുപ്പ് എൽഡിഎഫ് സർക്കാർ നടത്തുന്ന വികസന - ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി മാറുമെന്നും യൂത്ത് കോൺഗ്രസ് - എസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിൽ എം. സ്വരാജിന്റെ വിജയത്തിനായി വിശ്രമരഹിതമായ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കാല നേതൃസംഗമത്തിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് - എസ് സംസ്ഥാന കമ്മറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. ആർ. വത്സൻ, ഐ. ഷിഹാബുദീൻ, ദേശീയ സമിതി അംഗം വി. വി. സന്തോഷ് ലാൽ, ഡി. സി. സി - എസ് പ്രസിഡന്റ് ജോസ് വർഗീസ്,രജിത്ത് മിനങ്ങാടി, യൂത്ത് കോൺഗ്രസ് - എസ് നേതാക്കളായ
സംസ്ഥാന ജനറൽ സെക്രട്ടറിമാരായ , പോൾസൺ സി പിറ്റർ, ഷെമിർ ഷാ, എൻ. സി. ടി. ഗോപി കൃഷ്ണൻ, , ആന്റണി സജി, കെ. എ. നാസർ, പോൾസൺ പീറ്റർ, റഫീഖ് തങ്ങൾ, , മോഹനൻ അരീക്കോട്, രഞ്ചു ചെറിയൻ ,. പി. ടി, സുനിൽ പൂമാല, KSU- S സംസ്ഥാന പ്രസിഡൻ്റ് റെനി ഷ് മാത്യു, തുടങ്ങിയവർ സംസാരിച്ചു.
നേതൃസംഗമത്തിന് ശേഷം യൂത്ത് കോൺഗ്രസ് - എസ് നേതാക്കളും പ്രവർത്തകരും എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിനെ ചുങ്കത്തറയിൽ എത്തി ഷാൾ അണിയിച്ചു.
യുത്ത് കോൺഗ്രസ് - എസ് സംസ്ഥാന പ്രസിഡൻ്റ് സന്തോഷ് കാലാ ചെയർമനും ജില്ലാ പ്രസിഡൻ്റ് മോഹനൻ അരിക്കോട് വൈസ് ചെയർമനും .
സംസ്ഥാന നിർവ്വഹസമതി അംഗം അജോഷ് നിലമ്പുർ കൺവിനറു മടങ്ങുന്ന 51 അംഗ കമ്മറ്റിയെയും തെരഞ്ഞടുത്ത് .....



