മാധ്യമപ്രവർത്തന മികവിന് പ്രമുഖ ന്യൂസ് ഫോട്ടോഗ്രാഫർ ജോസ് കുട്ടി പനയ്ക്കലിന് കലാകൗമുദി ആദരവ് 2025പുരസ്കാരം

.
   മാധ്യമ പ്രവർത്തന മികവിന് പ്രമുഖ ന്യൂസ്‌ ഫോട്ടോഗ്രാഫർ  ശ്രീ. ജോസ്കുട്ടി  പനയ്ക്കലിന്  "കല കൗമുദി ആദരവ് -2025"   പുരസ്‌കാരം.*

       *മലയാള മനോരമ പിക്ചർ എഡിറ്ററും ചീഫ് ഫോട്ടോഗ്രാഫറുമാണ്.   കാഞ്ഞിരപ്പള്ളി കപ്പാട്ട്  ജനിച്ച  ഇദ്ദേഹം തൊടുപുഴ  വെള്ളിയാംമറ്റം സ്വദേശിയും വർഷങ്ങളായി അങ്കമാലി കരയാംപറമ്പ് നിവാസിയുമാണ്.  ന്യൂസ്‌ ഫോട്ടോഗ്രാഫിയിൽ  അന്തർ ദേശീയ, ദേശീയ, സംസ്ഥാന തലങ്ങളിൽ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.*

      *സ്കൂൾ കാലഘട്ടം മുതൽ ചെറിയ ഓട്ടോ ഫോക്കസ്  ഫിലിം ക്യാമറയിൽ ചിത്രങ്ങൾ എടുക്കുമായിരുന്നു. അങ്ങനെ കോളേജ് പഠനകാലത്ത് അവിടത്തെ ഔദ്യോഗിക പരിപാടികളുടെ ഫോട്ടോ ഗ്രാഫറുമായി. പിന്നീട് എസ് എൽ ആർ ക്യാമറയിലേക്ക് ചേക്കേറിയ ഇദ്ദേഹം തൊടുപുയിൽ  വിവിധ പത്രങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ ചിത്രങ്ങൾ എടുത്ത് കൊടുക്കുമായിരുന്നു.  വിവിധ കോളേജുകളിൽ ഫോട്ടോ ജേർണലിസം അതിഥി അധ്യാപകനായും  പ്രവർത്തിച്ചിട്ടുണ്ട്. 2001- ൽ മനോരമയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായി. ഇതേതുടർന്ന് കേരളത്തിലെ വിവിധ എഡിഷനുകളിലും മുംബൈയിലും ജോലി ചെയ്തു ; ഇപ്പോൾ ദില്ലിയിലാണ്.*

      *വാർത്താ ചിത്രങ്ങൾ ആവശ്യമായ വിവരണത്തോടെ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിന്  ലിംക ഓഫ് റെക്കോർഡ്സ്, യുണിക് ബുക്ക്‌ ഓഫ് വേർഡ് റെക്കോർഡ്സ് എന്നിവയിൽ  മഹനീയ സ്ഥാനം പിടിച്ചിട്ടുള്ള ഇദ്ദേഹം നാല് രാജ്യാന്തര പുരസ്‌കാര ജേതാവ് കൂടിയാണ്.                  ഒട്ടേറെക്കാലം 'കാണാപ്പുറം' എന്ന ബ്ലോഗ്സ് രചനയിലും വ്യാപരിച്ചിരുന്നു. ഇതേ പേരിൽ എഴുതിയ പുസ്തകം 2014 -ൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.*

        *ഇദ്ദേഹത്തിന് ഉൾപ്പടെ അങ്കമാലി - കാലടി മേഖലയിലെ പ്രമുഖ വ്യക്തി പ്രതിഭകൾക്കും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ മികച്ച സ്ഥാപനങ്ങൾക്കും പുരസ്‌കാര സമർപ്പണം  ജൂൺ 14  (ശനി), വൈകീട്ട് 4- ന്  മൂക്കന്നൂർ ജോഷ്മാൾ ഹാളിൽ.


Comment As:

Comment (0)