ഐവിൻ ജിജൊയുടെ കൊലപാതകം ഡിവൈഎഫ്ഐ സി ഐ എസ് എഫ് ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചു
228
നെടുമ്പാശ്ശേരി:അങ്കമാലി തുറവൂർ സ്വദേശിയായ ഐവിൻ ജിജൊ എന്ന ചെറുപ്പക്കാരനെ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ്ഐ വിനയ് കുമാർ,കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവർ ചേർന്ന് കാറിടിച്ച് ഏറെ ദൂരം കാറിൻ്റെ ബോണറ്റിൽ തൂക്കിയിട്ട് വാഹനമോടിച്ച് ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ സിഐഎസ്എഫ് ആസ്ഥാനത്തക്ക് മാർച്ച് സംഘടിപ്പിച്ചു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗ്ഗീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി അംഗം അജിത് എംഎസ് അധ്യക്ഷനായി ജില്ലാ സെക്രട്ടേറിയറ്റ് അംഗം പിയു ജോമോൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ,സച്ചിൻ ഐ കുര്യാക്കോസ്,അനില ഡേവിഡ്,എന്നിവർ സംസാരിച്ചു എംഎ ഷഫീഖ് സ്വാഗതവും റോജിസ് മുണ്ടപ്ലാക്കൽ നന്ദിയും പറഞ്ഞു



