അദ്യൈത് അഭിലാഷ് രചിച്ച സ്മോൾ സ്ക്രിബിൾസ് കവിതാ സമാഹാരം ചേറൂർ സാഹിതിയിൽ ശശി കളരിയേൽ പ്രകാശനം ചെയ്തു.


തൃശ്ശൂർ   :  അദ്യൈത് അഭിലാഷ് രചിച്ച ഇഗ്ലിഷ് കവിതാ സമാഹാരം സ്മോൾ സ്ക്രി ബിൾസ് പ്രകാശനം ചെയ്തു. ചേറൂർ സാഹിതി ലിറ്റററി ഫോറം ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി എംഡി രത്നമ്മ അദ്ധ്യാപകനും എഴുത്തുകാരനുമായ ശശി കളരി യേലിന് നൽകി പ്രകാശനം ചെയ്തു. ഗാന രചയിതാവ് എംഡി, രാജേന്ദ്രൻ, കെ.ഉണ്ണിക്കൃഷ്ണൻ, മാധ്യമ പ്രവർത്തകൻ എൻ ശ്രീകുമാർ അഭിലാഷ്, അഞ്ജന എന്നിവർ പങ്കെടുത്തു. അദ്വൈത് അഭിലാഷ് ബാഗ്ലൂർ ശ്രീ ശ്രീ രവിശങ്കർ വിദ്യാലയത്തിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് 'ഹരിശ്രീ സ്കൂളിലെ നളിനി ചന്ദ്രൻ്റെ പ്രേരണയാണ് കവിത എഴുതാനും പുസ്തക പ്രകാശനത്തിനും ഇടയാക്കിയത്.


Comment As:

Comment (0)