രാജ്യത്തിൻ്റെ സമാധാനത്തിനായി ഞായറാഴ്ച ആക്ട്സിൻ്റെ പ്രാർത്ഥനാ ദിനം

രാജ്യത്തിൻ്റെ സമാധാനത്തിനായി ഞായറാഴ്ച ആക്ട്സിൻ്റെ പ്രാർത്ഥനാ ദിനം

കൊച്ചി: രാജ്യത്തിൻ്റെ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ഭീകര വാദികൾക്കെതിരെ സർക്കാർ കൈക്കൊള്ളുന്ന നടപടികൾക്ക് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് (അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസ് ) പിന്തുണ പ്രഖ്യാപിച്ചു.

അതിവേഗം പുരോഗതിയിലേക്ക് നീങ്ങുന്ന കാശ്മീരിനെയും , ഇന്ത്യയെയും അന്തർദേശീയ തലത്തിൽ താഴത്തികെട്ടുവാനുള്ള ശത്രുരാജ്യത്തിൻ്റെ ശ്രമങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആക്ട്സ് അഭ്യർത്ഥിച്ചു.

രാജ്യത്തിൻ്റെ സമാധാനത്തിനും , സുസ്ഥിര വികസനത്തിനും, വേർപാടിൻ്റെ ദുഃഖത്തിലായിരിക്കുന്ന കുടുംബങ്ങളുടെ സമാശ്വാസത്തിനുമായി
ഏപ്രിൽ 27 (ഞായർ ) ആക്ട്സ് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്നു ആക്ട്സ് പ്രസിഡണ്ട് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു ,ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, മാർത്തോമ്മാ സഭാ വികാരി ജനറാൾ വെരി റവ ഡോ സി ഏ വർഗീസ്   സെക്രട്ടറിമാരായ കുരുവിള മാത്യൂസ് , അഡ്വ.ചാർലി പോൾ, നോമ്പിൾ മാത്യു ,ട്രഷറാർ സാജൻ വേളൂർ , ജോസഫ് കോട്ടൂരാൻ, ഡാനിയേൽ സി ജോൺ , മാത്യൂസ് ഏബ്രഹാം , ജോസ് പി മാത്യു , ജോളി ചാക്കോ പാലക്കാപ്പള്ളി, അലക്സാണ്ടർ എം ഫിലിപ്പ് , സന്തോഷ് തോമസ് കാനാടൻ, മാത്തൻ വർഗീസ്, മാറ്റോ തോമസ്, ജോണി കെ ജോൺ, ജോർജ്ജ് ഷൈൻ, ജേക്കബ്ബ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു


Comment As:

Comment (0)