റെസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയ്ക്ക് മിഴിവേകുന്ന അഡ്വ ജോസ് വി. ചക്യേത്തിന് കലാകൗമുദി ആദരവ് 2025പുരസ്കാരം

     റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയ്ക്ക്  മിഴിവേകുന്ന                അഡ്വ. ജോസ്  വി. ചക്യേത്തിന്  "കലാകൗമുദി ആദരവ് -2025" പുരസ്‌കാരം.* 

      *കറുകുറ്റി ഗ്രാമ പഞ്ചായത്തിലെ 20 റെസിഡന്റ്സ് അസോസിയേഷനുകളുടെ  അപ്പക്സ് കൗൺസിൽ  (ACRAK) പ്രസിഡന്റായ ഇദ്ദേഹം മികവുറ്റ പ്രവർത്തന നൈപുണ്യം കൊണ്ട് ജനമനസുകളിൽ സുപരിചിതനും ഏറെ മാതൃകയുമാണ്.*  *നാടിന്റെ സമഗ്ര വികസനത്തിൽ പങ്കാളിത്തം ഉറപ്പാക്കുകയും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകുകയും സാമ്പത്തിക, ശാരീരിക ബുദ്ധിമുട്ടുകാരെ കണ്ടെത്തി  സഹായ പദ്ധതികൾ ആവിഷ്കരിക്കുകയും 'അക്രാക്ക്' മുഖമുദ്രയായി  നിറവേറ്റുന്നു.*

      *നിർധനരായ കിഡ്നി രോഗികൾക്ക് 'കാരുണ്യ സ്പർശം'  പദ്ധതിയിലൂടെ  600- ഓളം സൗജന്യ ഡയാലിസിസ്  നടപ്പാക്കി. മൂന്ന് മാസത്തിലൊരിക്കൽ ഭാരവാഹികളെ എല്ലാവരെയും പങ്കെടുപ്പിച്ചുള്ള യോഗങ്ങളിലൂടെ പ്രവർത്തനങ്ങൾ പരസ്പരം അറിയാനും കാര്യങ്ങൾ വിലയിരുത്തി കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാനും കഴിയുന്നു


Comment As:

Comment (0)