ഗുരുവന്ദനം പരിപാടി സംഘടിപ്പിച്ചു.

 


        കാലടി:   ഭജന സംസ്കാരം കാലടിയിൽ രൂപപ്പെടുത്തി എടുത്ത രണ്ടു മഹാന്മാരാണ് കാലടി ചിറ്റൂർ ശ്രീ ശങ്കര മേനോനും മണിക്കമംഗലം പറയത്തു നാരായണ മേനോനും. ഏതാണ്ട് 45 വർഷക്കാലം ദിവസേന-ഒരിക്കൽ പോലും മുടങ്ങാതെ, കാലടിശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ ഭജന നടത്തുകയും അതിന്റെ  സന്ദേശം ജനങ്ങളിലേക്ക് പകർന്നു നൽകിയ,  ഈ ഗുരുക്കന്മാരെ സ്മരിക്കുന്നതിനായും ഈ സംസ്കാരം നമുക്കിടയിൽ ഊട്ടി ഉറപ്പിക്കുന്നതിനായും അവരുടെ ശിഷ്യ ഗണങ്ങൾ ഒന്നിച്ച ഗുരു വന്ദനം എന്ന പേരിൽ ഒരു ഭജന പരിപാടി   സംഘടിപ്പിച്ചത്     കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീ ധർമ ശാസ്താ സന്നിധിയിൽ വച്ചു നടന്നു. ഗുരുവന്ദനം പരിപാടിയിൽ  സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിറ്റൂർ ശങ്കരമേനോന്റെയും പറയത്തു നാരായണ മേനോന്റെയും കുടുംബങ്ങളും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. ഭജന പഠിച്ച ശിഷ്യരിൽ പ്രധാനിയായ കൃഷ്ണമൂർത്തിയാണ് പ്രധാന സംഘാടകൻ ക്ഷേത്രം മാനേജിങ് ട്രസ്റ്റി കാപ്പിള്ളിൽ ശ്രീകുമാർ നമ്പൂതിരി, ഉത്സവാഘോഷ സമിതി ഭാരവാഹികളായ വി ബി സിദിൽ കുമാർ, വി എൻ ശ്രീകുമാർ, പ്രൊ കെ എസ്‌ ആർ പണിക്കർ, എസ്‌ വിജയൻ, ശിവരാമൻ എന്നിവർ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകി. ഹരികൃഷ്ണൻ, ബി ഗോപി, ഉദയൻ, ശ്രീ,കുമാർ കെ ബി, ശിവരാമകൃഷ്ണ അയ്യർ, ശിവരാമൻ, ശങ്കരമേനോൻ എന്നിവരുടെ നേതൃത്വത്തിൽ ഭജനയും ഉണ്ടായിരുന്നു. തുടർന്ന് അന്നദാനവും ഉണ്ടായി


Comment As:

Comment (0)