പാത്ത് വേ സോഷ്യൽ ലൈഫ് വെൽനസ് ത്രിദിന ക്യാമ്പ് നടത്തി.
146
കാലടി: കാലടി ശ്രീശങ്കരാ കോളേജിൽ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിൻ്റെ നേതൃത്വത്തിൽ പാത്ത് വേ- സോഷ്യൽ ലൈഫ് വെൽനസ് ത്രിദിന ക്യാമ്പ് നടത്തി.
കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. എം അനിൽകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ ഡോ. വി .എൻ .ഹസീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സകോ- ഓർഡിനേറ്റർ എം. ആർ ലക്ഷ്മിപ്രിയ, കൺവീനർ സി.ആർ മഞ്ജു , ഐ. ക്യു. എ. സി കോ- ഓർഡിനേറ്റർ ജി .ഗോപിക എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ മൈനോരിറ്റി വിഭാഗം ഫാക്കൽറ്റി അംഗങ്ങളായ അഡ്വ. ചാർളി പോൾ, ഡോ ഫേബിൾ വർഗ്ഗീസ്, അഡ്വ. ഷൈജൻ ജോസഫ്, അഡ്വ. ടി.കെ കുഞ്ഞുമോൻ, എസ് അബ്ദുൾ റഹ് മാൻ , ജെ . എയ്ബിൽ മത്തായി എന്നിവർ ക്ലാസുകൾ നയിച്ചു.



