രാജഹംസം പുരസ്ക്കാരം കലാമണ്ഡലം ഗോപിയാശാന് സമർപ്പിച്ചു.
തൃശ്ശൂർ: പൂന്നെ ചിഞ്ചോട് മലയാളി സമാജത്തിൻ്റെ 2025 രാജഹംസം പുരസ്ക്കാരം കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപിയാശാന് സമർപ്പിച്ചു.പേരാമംഗലം ഗുരു കൃപ കലാക്ഷേത്രത്തിൽ നടന്ന ചടങ്ങ്,വടക്കാഞ്ചേരി എം.എൽ' എ സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പൂന്നെയിൽ നിന്ന് കലാ സ്നേഹികൾ ഇവിടെ എത്തി ഗോപിയാശാനെ ആദരിച്ചത് പ്രശംസനീയമാണെന്ന് അഭിപ്രായപ്പെട്ടു.കലാമണ്ഡലം മുൻ വൈസ് ചാൻസലർ എം വി നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. കഥകളി ലോകം അടക്കിവാണ രാജാവാണ് ഗോപിയാശാനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചിഞ്ചോട് മലയാളി സമാജം പ്രസിഡൻ്റ് ടി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.ബേബി ജോസ് മേക്കാട്ടുകുളം ഗോപിയാശാൻ രചിച്ച മനോരഥം എന്ന പുസ്തകത്തിലെ മാമ്പഴം എന്ന കവിത ആലപിച്ചു. സിനിമ നടൻ വി.കെ ശ്രീരാമൻ, കാണിപ്പയ്യൂർകുട്ടൻ നമ്പൂതിരിപ്പാട്, , പി.വി ഭാസ്ക്കരൻ, പ്രവിജ വിനിത, സുധ, മിനി പുഷ്ക്കരൻ എന്നിവർ സംസാരിച്ചു.പത്മശ്രീ ഗോപിയാശാൻ മറുമൊഴി നടത്തി.ഗുരുനാഥന്മാരുടെ അനുഗ്രഹമാണ് പുരസ്ക്കാരമെന്ന് അദ്ദേഹം പറഞ്ഞു.



