അശോക ഗ്രൗണ്ട് സംരക്ഷിക്കുക എന്ന് ആവശ്യവുമായി ജനകീയ ധർണ്ണ നടത്തി.
ആലുവ: പതിറ്റാണ്ടുകളായി ചൂർണ്ണിക്കര പഞ്ചായത്തിലെ യുവാക്കളും, പൊതുജനങ്ങളും കളിസ്ഥലമായി ഉപയോഗിച്ചു വരുന്ന അശോക ഗ്രൗണ്ട് ലൈഫ് ഭവന പദ്ധതിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ , ഗ്രൗണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആലുവ മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. അൻവർ സാദത്ത് , എം.എൽ.എ. ധർണ്ണയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രാജി സന്തോഷ് ചടങ്ങിൽ അദ്ധ്യക്ഷം വഹിച്ചു
പി.എ. മുഹമ്മദ് നാസർ ( ലേക്കൽ സെക്രട്ടറി, സി.പി.ഐ എം )
സി.പി. നാസർ (കോൺഗ്രസ് ചൂർണ്ണിക്കര മണ്ഡലം പ്രസിഡന്റ്, ) ദിനിൽ ദിനേശ് ( സംസ്ഥാന വൈസ് പ്രസിഡന്റ്, യുവമോർച്ച )
കെ. എ . അലിയാർ ( മുൻ പ്രസിഡൻ്റ്, ചൂർണ്ണിക്കര പഞ്ചായത്ത് ) , സേവ്യർ പുൽപ്പാട്ട് ( മുൻ വൈസ് ചെയർമാൻ, കേരള സംഗീത നാടക അക്കാദമി) അജി ഹക്കിം ( വൈസ് പ്രസിഡന്റ്, വാഴക്കുളം ബ്ലോക്ക് ) കെ. എസ്. സുനിർ ( കൺവീനർ , സമരസമിതി ), അജ്മൽ ഉസ്മാൻ ( സെക്രട്ടറി, യുണൈറ്റഡ് , അശോക ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ചൂർണ്ണിക്കര പഞ്ചായത്തിൽ നിലവിൽ ലഭ്യമായ ഏക്കർ കണക്കിന് പുറമ്പോക്ക് ഭൂമി ലൈഫ് ഭവന പദ്ധതിക്ക് വിനിയോഗിക്കാമെന്നിരിക്കെ, പൊതു കളിസ്ഥലം ഇല്ലാതാക്കാനുള്ള നീക്കത്തിൽ നിന്നും അധികാരികൾ പിൻമാറണമെന്ന് സമരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.



