സുഗതകുമാരിയുടെ നവതി ആഘോഷ പരിപാടിയുടെ ഭാഗമായി ഒരു തൈ നടാം പദ്ധതിക്ക് തുടക്കമായി


പെരുമ്പാവൂർ: സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി ഒരു തൈ നടാം നല്ല നാളെയ്ക്ക് വേണ്ടി പദ്ധതിക്ക് പെരുമ്പാവൂർ പ്രഗതി അക്കാദമിയിൽ തുടക്കമായി 'ഫലവൃക്ഷം, ഓഷധച്ചെടി, പൂച്ചെടി, വന വൃക്ഷം തുടങ്ങി വിവിധ ഇനങ്ങളിൽപ്പെട്ട 90 ഇനം തൈകൾ വെച്ച് പിടിപ്പിച്ച് സൂഷ്മ വനം വിദ്യാലയ വളപ്പിൽ (സ്ട്രിക്കുകയാണ് ഒരു തൈ നടാം പദ്ധതിയുടെ ഉദ്ദേശ്യം, സുഗതകുമാരി എഴുതിയ ഒരു തൈ നടാം എന്ന കവിത ആലപിച്ചു കൊണ്ട് കുട്ടികൾ തന്നെ നട്ട് പരിപാലിച്ച് കുട്ടി വനമായി നിലനിർത്തും.സുഗത നവതിയോടനുബന്ധിച്ച്സംസ്ഥാനത്ത് ഉടനീളമുള്ള വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന പദ്ധതി കേന്ദ്രമന്ത്രി അർജുൻ റാം മേ ഖ്,വാൾ പ്രഗതി വിദ്യാലയത്തിലെ വിദ്യാർത്ഥിനി  സംഘമിത്രക്ക്നൽകി നിർവഹിച്ചു,തുടർന്ന് സുഗതകുമാരിക്കവിതകളുടെ നൃത്താവിഷ്ക്കാരത്തോടെയാണ് പരിപാടി തുടങ്ങിയത്.പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കേന്ദ്രമന്ത്രി, അർജുൻ റാം മേഘവാ ൾ വാൾ,ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ,എം .എൽ .എ, എൽദോസ് കുന്നപ്പിള്ളി, കുമ്മനം രാജശേഖരൻ എന്നിവർ ഓരോ വൃക്ഷ തൈകൾ നട്ടു. ഡോ അബ്ദുൾ കലാമിൻ്റെ സ്മൃതി മണ്ഡപത്തിൽ മന്ത്രിയും അതിഥികളും കുട്ടികളും തൊണ്ണുറ് മൺ  ചിരാതുകളിൽ  ദിപം തെളിയിച്ചു.വിദ്യാലയ അങ്കണത്തിൽ നടന്ന സാംസ്ക്കാരിക സമ്മേളനം കേന്ദ്ര മന്ത്രി അർജുൻ റാം മേഘ് വാൾ ഭദ്രദിപം കൊളുത്തി ഉദ്ഘാടനം ചെയ്തു സുഗതകുമാരിയും കബിർ ദാസും കവിതകളിലൂടെപ്രകൃതിയെയും ഈശ്വരനെയും ഉപാസിച്ചവരായിരുന്നു. പ്രകൃതി അമ്മയാണെന്ന തിരിച്ചറിവ് പുതുതലമുറക്ക് നൽകുന്ന സുഗത സൂഷ്മ വനം പദ്ധതി മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു., കുമ്മനം രാജശേഖരൻ ആ മുഖഭാഷണം നടത്തി.പ്രകൃതിക്ക് വേണ്ടി അഹോരാത്രം പോരാടിയ മഹത് വനിതയാണ് സുഗതകുമാരിയെന്നും സുഗതകുമാരിയുടെ പേരിൽ പുതിയ തലമുറക്ക് പ്രകൃതിയെ സ്നേഹിക്കുകയെന്ന മഹത്തായ സന്ദേശം പകർന്ന് നല്കുന്ന പദ്ധതിയാണ് സുഗത സൂഷ്മ വനം പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥ നാം പരിപാലിക്കേണ്ടിയിരിക്കുന്നു. സമുദ്രം, കായൽ, കടൽ, തോട്, ഇവ ക ളൊക്കെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കയാണ്.പുതിയ തലമുറ ഇനിയുള്ള ഭൂമി നിങ്ങളുടെ താക്കി സ്നേഹിച്ച് പരിപാലിക്കണം. പെരുമ്പാവൂരിലെ ഹരിത കർമ്മ സേനാംഗങ്ങളെയും ആശാ വർക്കർമാരെയും ചടങ്ങിൽ ആദരിച്ചു. പ്രഗതി അക്കാദമി മാനേജിംഗ് ഡയരക്ടർ ഡോ ഇന്ദിര രാജൻ, പ്രഭാഷണം നടത്തി.സുഗത സൂഷ്മ വനപദ്ധതി നൂറ്റി ഇരുപത്തിനാല് സ്കൂളുകളിൽ വ്യാപിക്കാനും പരിചരിക്കാനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞതായി അറിയിച്ചു..തൊടുപുഴ വില്ലേജ് ഇൻ്റർനാഷണൽ സ്കൂൾ മാനേജർ കേശവദാസിന് സുഗത സൂഷ്മ വനം  പദ്ധതി ഏറ്റുവാങ്ങി. എം.എൽ എ, എൽദോസ് കുന്നപ്പിളളി പെരുമ്പാവൂർ മുൻസിപ്പൽ ചെയർപേഴ്സൺ പോൾ പത്തി ക്കൽ, കൗൺസിലർ അരുൺദേവ് എന്നിവർ സംസാരിച്ചു.പ്രഗതി അക്കാദമി പ്രിൻസിപ്പൽ സുചിത്ര ഷൈ ചിന്ത്, സ്വാഗതവും ജനറൽ കൺവിനർ സുഗത നവത കമ്മിറ്റി ബി പ്രകാശ് ബാബു നന്ദിയും പറഞ്ഞു.


Comment As:

Comment (0)


A PHP Error was encountered

Severity: Core Warning

Message: PHP Startup: Unable to load dynamic library 'monarxprotect-php72.so' (tried: /opt/alt/php72/usr/lib64/php/modules/monarxprotect-php72.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so: cannot open shared object file: No such file or directory), /opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so (/opt/alt/php72/usr/lib64/php/modules/monarxprotect-php72.so.so: cannot open shared object file: No such file or directory))

Filename: Unknown

Line Number: 0

Backtrace: