തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുളള യാതൊരു ആനുകൂല്യങ്ങളും നൽകാത്ത തോട്ടം ഉടമകൾക്കെതിരെ നിയമനടപടിയെടുക്കണം. കേരള പ്ലാൻ്റേഷൻ മിഷൻ
. മുൻപ് തോട്ടത്തിൽ നിന്ന് വിരമിച്ചവർക്കും പിരിഞ്ഞു പോയ തോട്ടം തൊഴിലാളികൾക്കും ഗ്രാറ്റുവിറ്റി നൽകുന്നില്ല പല എസ്റ്റേറ്റ് ഉടമകളും തോട്ടം പ്രതിസന്ധിയുടെ കാര്യം പറഞ്ഞാണ് വർഷങ്ങളോളം തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാതെ നീട്ടിക്കൊണ്ടുപോകുന്നത് പലതൊഴിലാളികളും ഇതിനോടൊപ്പം മരണപ്പെട്ടിട്ടുണ്ട് . രോഗികളായി കിടപ്പിലായി വരും ഗ്രാറ്റുവിറ്റി കിട്ടാത്തതിൽ പെടും തൊഴിലാളികൾക്ക് ആനുകൂല്യം നൽകാൻ വേണ്ടി തോട്ടം മുറിച്ച് വിൽപ്പന നടത്തുകയും തോട്ടത്തിലുള്ള വൻമരങ്ങൾ മുറിച്ചു വിൽക്കുകയും ചെയ്തിട്ടുണ്ട് എന്നിരുന്നാലും നാളിതുവരെ യാതൊരു സഹായങ്ങളും തൊഴിലാളിക്ക് നൽകുന്നില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയത്തിലാണ് ഇപ്പോഴും തൊഴിലാളികൾ താമസിക്കുന്നത് ഇവർക്ക് വേണ്ട രീതിയിലുള്ള ചികിത്സയോ മറ്റ് ആനുകൂല്യങ്ങളോ ഒന്നും ലഭിക്കുന്നില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ പ്രതിസന്ധി നേരിടുന്നത് അടിയന്തരമായി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ നൽകാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തുണ്ടാകണമെന്ന് പ്ലാന്റേഷൻ മിഷൻ ചെയർമാൻ ഷിബു കെ തമ്പി. ജനറൽ സെക്രട്ടറി. പി ടി. ശ്രീകുമാർ എന്നിവർ മുഖ്യമന്ത്രി. തൊഴിൽ വകുപ്പ്മന്ത്രി. ലേബർ കമ്മീഷൻ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു
റിപ്പോർട്ടർ:സാജു തറനിലം



