വയനാടിനൊരു കൈത്താങ്ങായി ബസ്സുടമകൾ സമാഹരിച്ചതുക കൈമാറി

 

അങ്കമാലി:
 പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി - കാലടി -അത്താണി  മേഖലയിലെ ബസ്സുകളിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതിനായി സംസ്ഥാന ഭാരവാഹികൾക്ക് കൈമാറി. ആഗസ്റ്റ് മാസം 7, 8, 9 തീയതികളിലായി 110 ബസുകളിൽ നിന്നാണ് ഈ തുക സമാഹരിച്ചത്.  ഉടമകൾ ഒരു ദിവസത്തെ വരുമാനം പൂർണ്ണമായും നൽകിയും ജീവനക്കാർ തങ്ങളുടെ വേതനം  ഉപേക്ഷിച്ചും ടിക്കറ്റ് ഇല്ലാതെ പകരം ബക്കറ്റുമായി നടത്തിയ സർവീസിൽ  യാത്രക്കാർ തങ്ങളുടെതായ സംഭാവനയും നൽകിയാണ് ഈ സംരംഭത്തെ വിജയിപ്പിച്ചത്. യൂണിറ്റ് പ്രസിഡന്റ് ഏ.പി.ജിബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡണ്ട് കെ.കെ. തോമസ് ഉദ്ഘാടനം ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണം നൽകിയ യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ബി.ഒ.ഡേവിസ്‌,സംസ്ഥാന സെക്രട്ടറി ഹംസ ഏരിക്കുന്നൻ,സംസ്ഥാന ട്രഷറർ എം. എസ്. പ്രേംകുമാർ, ജോളി തോമസ്, നവീൻ ജോൺ, ജിജോ ജോണി, ടി.എസ്.സിജുകുമാർ, കെ.ബി.സുനീർ, കെ.എം.സിറാജ് എന്നിവർ പ്രസംഗിച്ചു.


Comment As:

Comment (0)