അങ്കമാലി എക്സൈസ് ബ്രൗൺ ഷുഗറും കഞ്ചാവും പിടി കൂടി

അങ്കമാലി :  കുന്നിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്നും 11.68 ഗ്രാം ബ്രൗൺ ഷുഗറും, 262 ഗ്രാം കഞ്ചാവും അങ്കമാലി എക്സൈസ് പിടികൂടി. പശ്ചിമ ബംഗാൾ സ്വദേശി സെകെയ്ൻ മുസ്താക്ക് (25) ആണ് പിടിയിലായത്. എർണാകുളം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശ പ്രകാരം അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ ജോർജ്ജ് ജോസഫിൻ്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക വീടുകൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധയിലാണ് അങ്കമാലി കുന്ന് ഭാഗത്ത് വച്ച് ഇതര സംസ്ഥാന തൊഴിലാളികൾ വാടയ്ക്ക് താമസിക്കുന്ന സ്ഥലത്ത് നിന്ന് പ്രതി പിടിയിലായത്. പിടികൂടിയ ബ്രൗൺ ഷുഗറിനും കഞ്ചാവിനും കൂടി ഏകദേശം 1,00,000 രൂപ വില വരും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അനൂപ് MG ,അസിസ്റ്റൻ്റ് എക്സൈസ് ഗ്രേഡ്മാരായ PK ബിജു, VS ഷൈജു, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ജോമോൻ KU, സിവിൽ   എക്സൈസ് ഓഫീസർമാരായ KR രാഹുൽ, നൗഫൽ S, സൽമാനുൽ ഫാരിസ് PK, എക്സൈസ് ഡ്രൈവർ സമഞ്ജു എന്നിവർ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ജോർജ്ജ് ജോസഫ് പറഞ്ഞു. 


Comment As:

Comment (0)