ഗവൺമെൻ്റ് എൽ.പി സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
142
മലയാറ്റൂർ:- ഗവൺമെന്റ് എൽ പി സ്കൂൾ മലയാറ്റൂരിൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പുതിയ പച്ചക്കറി തോട്ടത്തിന്റെ നിർമ്മാണവും തുടങ്ങി.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിബു പറമ്പത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു പാലിശ്ശേരി, പ്രധാന അധ്യാപിക ലിത സെബാസ്റ്റ്യൻ, അധ്യാപകരായ ശ്രീജ എം എസ് പിടിയെ അംഗം വിദ്യ രഘുഎന്നിവർ നേതൃത്വം നൽകി. രക്ഷിതാക്കൾ കുട്ടികൾ എന്നിവർ പ്രവർത്തനത്തിൽ പങ്കാളികളായി



