പിക് അപ്പ് വാൻ ഇടിച്ചു നാലു വയസുകാരന് ദാരുണാന്ത്യം

 

 

     ഇടുക്കി:പിക് അപ്പ് ഇടിച്ചു 4 വയസുകാരൻ മരിച്ചു.ഇരട്ടയാർ ശാന്തിഗ്രാം ഒഴത്തിൽ അനൂപ്‌ മാലതി ദമ്പതികളുടെ മകൻ ശ്രാവണനാണ് മരിച്ചത്. പണം വാങ്ങുവാനായി റോഡിൽ എത്തിയ പിക്അപ്പ് വാഹനത്തിനരികിലേക്ക് എത്തിയാതായിരുന്നു കുട്ടിയുടെ അമ്മ. ഈ സമയം കുട്ടിയും വാഹനത്തിന്റെ അരികിലേക്ക് എത്തിയിരുന്നു. വാഹനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കുട്ടി വാഹനത്തിന്റെ അരികിൽ എത്തിയത് ഡ്രൈവറുടെയും ആരുടേയും ശ്രെദ്ധയിൽപെട്ടില്ല എന്നാണ് വിവരം. ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കട്ടപ്പന പോലീസ് മേൽനടപടികൾ സ്വീകരിച്ചു..


Comment As:

Comment (0)