ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിൻ റെയിൽവെയേ അഭിനന്ദിച്ച് രാഷ്ട്രീയ യുവജനത

 

മലപ്പുറം : ഓണക്കാലത്തെ തിരക്കു പ്രമാണിച്ച് കേരളത്തിന് മൂന്നു സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച റയിൽവേ മന്ത്രാലയത്തെ  ദേശീയ യുവജനത മലപ്പുറം ജില്ലാക്കമ്മറ്റി അനുമോദിച്ചു.

ഓണക്കാലത്ത് കേരളത്തിന് 3 സ്പെഷ്യൽ ട്രെയിനുകളാണ്   റെയിൽവേ അനുവദിച്ചിട്ടുള്ളത്. 

ഹുബ്ബള്ളിയിൽ നിന്നു കൊച്ചുവേളിയിലേക്കും സെക്കന്തരാബാദിൽ നിന്നു കൊല്ലത്തേക്കും
ഹൈദരാബാദിലെ കച്ചേഗുഡയില്‍ നിന്നു കൊല്ലത്തേക്കുമുള്ള ഓരോ സ്പെഷ്യൽ സർവീസുകളാണ് റയിൽവേ അനുവദിച്ചിരിക്കുന്നത്.
 
തിരുവോണത്തിന് മുമ്പുതന്നെ യാത്രക്കാർക്ക്  കേരളത്തിലെത്താവുന്ന തരത്തിലാണ് ഇവയുടെ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇവയുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. എല്ലാ റൂട്ടിലും ഒരോ ട്രിപ്പ് വീതമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

13 ന് വൈകിട്ട് 5.30ന് സെക്കന്തരാബാദില്‍ നിന്നു പുറപ്പെടുന്ന ട്രയിൻ കോട്ടയം വഴി  14ന് രാത്രി 11.20ന് കൊല്ലത്തെത്തും. 15ന് പുലര്‍ച്ചെ 2.20ന് കൊല്ലത്തുനിന്നു മടങ്ങുന്ന ട്രെയിന്‍ 16ന് രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും.

ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള സ്പെഷ്യല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 6.55 ന്  പുറപ്പെട്ട് 14-ന് രാവിലെ 6.45 ന് കൊച്ചുവേളിയിലെത്തും. പാലക്കാട് ജംഗ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍. മാവേലിക്കര, കായംകുളം, ഗാസ്താംകോട്ട, എന്നിവിടങ്ങളിൽ ഈ ട്രെയിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
രണ്ട് എസി 3-ടയര്‍ കോച്ചുകളും 10 സ്ലീപ്പര്‍ കോച്ചുകളും 2 ജനറല്‍ കോച്ചുകളും ഈ ട്രെയിനിലുണ്ട്.

ഹൈദരാബാദിലെ കച്ചേഗുഡയില്‍ നിന്നു കൊല്ലത്തേക്കു മറ്റൊരു സ്പെഷല്‍ ട്രെയിൻ കൂടി അനുവദിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 14 ന് വൈകീട്ട് നാല് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ 15 - ന്  രാത്രി 11.20ന് കൊല്ലത്ത് എത്തും. 16 ന് പുലര്‍ച്ചെ 2.30ന് കൊല്ലത്ത് നിന്ന് മടങ്ങുന്ന ഈ ട്രയിൻ തൊട്ടുത്ത ദിവസം രാവിലെ 10.30 ന് കച്ചേഗുഡയിലെത്തും.


Comment As:

Comment (0)