തിരുവനന്തപുരം പാപ്പനംകോട്ട് തീപിടുത്തം രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം

 

തിരുവനന്തപുരം: -  

പാപ്പനംകോട് ഇൻഷുറൻസ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് ഓഫീസിലാണ് തീപിടിത്തമുണ്ടായത്.

ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഫ്രാഞ്ചൈസി ഏറ്റെടുത്തു നടത്തുകയായിരുന്നു മരിച്ച വൈഷ്ണ. മരിച്ച രണ്ടാമത്തെ സ്ത്രീ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്കായി വന്നതാണോ എന്നാണു സംശയിക്കുന്നത്. തീ പടരുന്നതു കണ്ടു സ്ത്രീകള്‍ പിന്നിലെ വാതിലിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല


Comment As:

Comment (0)