നാട് നടുങ്ങിയ കൊലപാതകം

 

 

 *പത്തനംതിട്ടയില്‍ പച്ചക്കറി വ്യാപാരിയെ പട്ടാപ്പകൽ വെട്ടിക്കൊന്നു.* 

 

 


പത്തനംതിട്ട: 

'

റാന്നിയില്‍ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു. റാന്നി സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. 

രണ്ടുപേര്‍ കസ്റ്റഡിയില്‍.
പച്ചക്കറി വാങ്ങുന്നതിന് ഇടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

 പിടിയിലായവരില്‍ ഒരാള്‍ ഒട്ടേറെ കേസുകളിലെ പ്രതിയാണ്. ക്യാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന്

പ്രതികൾ എത്തിയത് കടയിലെ ജീവനക്കാരിയായ മഹാലക്ഷ്മിയെ ലക്ഷ്യം വച്ചെന്ന് എഫ്ഐആർ.

ക്യാരറ്റിന് വില കൂടുതലാണെന്നും എടുത്തു കഴിക്കരുതെന്നും മഹാലക്ഷ്മി പറഞ്ഞതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

മടങ്ങിപ്പോയ സംഘം വടിവാളുമായി എത്തുകയായിരുന്നു.

തടസ്സം നിന്നപ്പോഴാണ് കടയുടമ അനിലിനെ വെട്ടിയത്.ഗുരുതര പരിക്കുകളോടെ മഹാലക്ഷ്മി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

കടയിലുണ്ടായിരുന്ന മഹാലക്ഷ്മിയുടെ ഭർത്താവിനും പരുക്ക്


Comment As:

Comment (0)