ഇന്ന്അയ്യങ്കാളി ജന്മദിനം

*അയ്യങ്കാളി ജന്മദിനാശംസകൾ*

ജാതിയമായ അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ വിമോചന പോരാട്ടത്തിന് നേതൃത്വം നൽകി.
വഴി നടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനുമുള്ള അവകാശത്തിന് വേണ്ടിയുള്ള സമരങ്ങൾക്ക്‌ നേതൃത്വം നൽകി.
ഇന്ത്യയിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിനും നേതൃത്വം നൽകി.
ശ്രീമൂലം പ്രചാസഭയിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ടത് അതസ്തീതർക്ക് വിദ്യാലയ പ്രവേശനം സൗജന്യ ഉച്ചഭക്ഷണം സൗജന്യ നിയമസഹായം എന്നിവക്ക് വേണ്ടി പോരാടാനും , ക്ഷേത്ര പ്രവേശനം സാധ്യമാക്കാനും സാധിച്ചു.
1957 ലെ EMS മന്ത്രി സഭ പാസ്സാക്കിയ ഭൂപരിഷ്കരണം കുടികിടപ്പ് അവകാശം വിദ്യാഭ്യാസ നിയമങ്ങൾ അതസ്തീതർക്ക്‌ അനുകൂലമായി.
പിണറായി മന്ത്രി സഭ കേരളത്തിലെ ക്ഷേത്രങ്ങളിൽ ദളിതർക്കും പിന്നോക്കക്കാർക്കും പൂചാരിമാരായി നിയമനം നൽകാനുള്ള സാഹചര്യം ഒരുക്കി.
അയങ്കാളി മാറ്റിത്തീർത്തത് അതസ്തിതരുടെ ജീവിതത്തെ മാത്രമല്ല , കേരള സമൂഹത്തിന്റെ ജനാധിപത്യ സങ്കല്പത്തെയാണ്.
തന്റെ സമുദായം നേരിടുന്ന അനീതിയും അപമാനവും സഹതാപത്തിലൂടെയും സമവായത്തിലൂടെയും പരിഹരിക്കപ്പെടില്ലെന്നു ബോധ്യമായി തുല്യ അവസരവും തുല്യ പങ്കാളിത്തവും നേടിയെടുക്കാൻ പോരാടിയ ധീര നേതാവിന്റെ 161 മത് ജന്മദിനമാണ് ഇന്ന്


Comment As:

Comment (0)